അമ്പലം

“ജീവിതം ഒരു തുണിക്കഷ്ണമാണെ ങ്കിൽ അതിൽ നാമിടുന്ന തുളയാണ് ഓരോ അമ്പലവും “. സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞത് എത്ര ശരിയാണ്? അജ്ഞാതത്തിന് ഇറങ്ങി വരാനായി നാമിടുന്ന ചെറിയൊരു സുഷിരം. അജ്ഞാതം വരുമ്പോൾ അതിന് നിറയാൻ ഇടവും വേണം. എന്നാൽ കാമക്രോധാദികൾ നിറഞ്ഞ മനസ്സിൽ സൂചി കുത്താനു ള്ള ഇടം പോലുമില്ല . അതിന് ആദ്യ മായി അവയെ ആവിയാക്കി സുഷിര ത്തിലൂടെ പുറത്തേത് കളയണം..

ഭൗതികതയുടെ സ്വാധീനം കുറച്ചു കൊണ്ടുവന്ന് അജ്ഞാതം നിറയ്ക്കു ന്നതിന്റെ ശാസ്ത്രമാണ് അമ്പലത്തി ന്റെ ശാസ്ത്രം .എന്നാൽ അതൊരു കിളിവാതിൽ മാത്രമാണെന്ന് ഓർക്ക ണം. കിളിവാതിൽ ഒരിക്കലും നിങ്ങളു ടെ കാഴ്ചപ്പുറത്തേക്ക് ഇറങ്ങി വരില്ല. പകരം പുറം കാഴ്ചകൾക്ക് വേണ്ടി അതിനടുത്തേക്ക് നിങ്ങൾ തന്നെ പോകേണ്ടിവരും. അതുപോലെ ആഗ്രഹിച്ചാൽ മാത്രമേ അമ്പലവും അതിലെ ഊർജവും നിങ്ങളിലേക്ക് കടന്നു വരൂ.

പണ്ടത്തെ അമ്പലങ്ങളൊന്നും ആവലാതി പറയാനുള്ള കേന്ദ്രങ്ങളാ യിരുന്നില്ല. മറിച്ച് വലിയ ഊർജ സംഭരണികളായിരുന്നു. ആർക്കും അവിടെ വന്നിരുന്ന് ആ ഊർജനില യിലേക്ക് തങ്ങളെ ഉയർത്താൻ കഴി ഞ്ഞിരുന്നു. സമൂഹത്തിന് വേണ്ടിയു ള്ള സർഗാത്മക പ്രവർത്തനങ്ങൾ ക്കുള്ള സംരഭോർജം പൂർവികർക്ക് ലഭ്യമായത് ഇവിടെ നിന്നായിരുന്നു . ഭൗതികതയിൽ മാത്രം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പോലും അവരു ടെ നേതാക്കളുടെ ശവകുടീരത്തിൽ നിന്നും കൊളുത്തിയ ദീപശിഖയും കൊണ്ട് സമ്മേളനസ്ഥലം വരെ പ്രയാണം ചെയ്യുന്നതിന്റെ പിന്നിലുള്ള തത്വവും ഇതുതന്നെ.

അന്നത്തെ ഗ്രാമീണ ജീവിതം ചലനം കൊണ്ടിരുന്നത് ഒരാൽ മരത്തെ കേന്ദ്രീകരിച്ചായിരുന്നു. അതിനൊരു തറ കെട്ടി അതിലിരുന്നായിരുന്നു അവർ സഭ കൂടിയത്. വളർന്നു പന്ത ലിച്ച ആ ആൽവൃക്ഷം നൂറ് കണക്കി ന് ആൾക്കാർക്ക് തണലൊരുക്കി. ആൽത്തറക്കടുത്ത് തന്നെ ശരീരം ശുദ്ധിയാക്കാനുള്ള കുളമുണ്ടായിരു ന്നു.ശരീരംമാത്രം വൃത്തിയായാൽ പോര അതിനുള്ളിലൊരു മനസ്സുണ്ടെ ന്നും അതും ശുദ്ധമാക്കേണ്ടതുണ്ടെ ന്നും അവർ മനസ്സിലാക്കി. ഏതൊരു മനസ്സിന്റേയും ഏറ്റവും ഉൽകൃഷ്ടമാ യ അവസ്ഥ അപരനോടുള്ള കരുണ യാണെന്നും അവർ ധരിച്ചു. മനുഷ്യസമൂഹത്തിന്റെ പുരോഗതി ക്ക് വളർത്തിയെടുക്കേണ്ട മാനുഷി കമൂല്യങ്ങളിൽ ഒന്നാമതായി കരുണ യെ അവർ പ്രതിഷ്ഠിച്ചു. അവരുടെ ഭാഷയിൽ അതിനെ അൻപ് എന്ന് വിളിച്ചു. അതു കൊണ്ട് ആൽത്തറ യുടെയടുത്ത് അൻപിന് വേണ്ടി ഒരു ഇല്ലം തന്നെ അവർ പ്രതിഷ്ഠിച്ചു. അൻപ് + ഇല്ലം. അതാണ് അമ്പലം . അമ്പലത്തിന്റെ വിശുദ്ധി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാ നായി അവർ ഉണ്ടാക്കിയ നിയമങ്ങ ളാണ് ആചാരങ്ങൾ .സ്വയം അവന വനെ കൊണ്ട് തന്നെ അനുസരിപ്പി ക്കൽ എന്നാണ് ആചരണം എന്ന വാക്കിന്റെ അർത്ഥം .

അത് അന്യന്റെ നിർബന്ധം കാരണമോ പ്രലോഭനം വഴിയോ പ്രതിഫലം മോഹിച്ചോ ആകുമ്പോൾ യഥാർത്ഥ അർത്ഥ ത്തെ തന്നെ ചോർത്തിക്കളയും. സനാതന ധർമത്തിൽ ഒന്നിനും ഒരു നിർബന്ധവും ഇല്ലാതിരിക്കാൻ കാരണവും ഈ അറിവാണ്. സനാതനധർമം അഡ്രസ് ചെയ്യുന്നത് ഒരു സമൂഹത്തെയല്ല. മറിച്ച് ഓരോ വ്യക്തിയേയുമാണ്. അതു കൊണ്ട് ഓരോ ആചരണവും നടപ്പാക്കേണ്ടത് അവനവൻ തന്നെയാണ്. അങ്ങനെയൊരു സമൂഹം രൂപം കൊള്ളുമ്പോൾ അവിടെയാണ് മത പരതയുടെ യഥാർത്ഥ പുഷ്പിക്ക ൽ സംഭവിക്കുന്നത്. ആചരണം എന്ന വാക്കിന്റെ അർത്ഥം തന്നെ എത്ര വലിയൊരു ആശയലോകമാണ് നമുക്ക് മുമ്പിൽ ഇതൾ വിടർത്തുന്ന ത്?


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy: Tour My India