ശ്രീനാരായണ ഗുരു ചോദിക്കുന്നു :- ”ലോകത്തുള്ള സകല മതങ്ങളുടേയും ഉദ്ദേശ ലക്ഷ്യം മനുഷ്യന്റെ സുഖവും സന്തോഷവും തന്നെയല്ലേ?” എല്ലാ മനുഷ്യരും ആഗ്രഹി ക്കു ന്നതും സുഖം തന്നെ. തനിക്ക് മാത്രം സുഖം മതി. മററുള്ളവരുടെ കാര്യം താനെന്തിന് നോക്കണം എന്ന് ചിന്തിക്കുന്നവരുമുണ്ട്.. എന്നാൽ മതങ്ങൾ പറയുന്നു:-” നിങ്ങൾ സുഖിച്ചോളൂ. പക്ഷെ അത് മറ്റൊരാൾക്ക് ദു:ഖമുണ്ടാക്കിക്കൊണ്ടാവരുത് .കാരണം നിന്നെ പോലെ സുഖം അനുഭവിക്കാൻ അവനും അവകാശമുണ്ട് “
അപരനെ വേദനിപ്പിച്ച് ഒരു സുഖവും തനിക്ക് വേണ്ടെന്ന് തീരുമാനിച്ചു കൂടെ? എത്ര ചെറിയ ത്യാഗം മാത്രമാണത്?. അന്യന്റെ ദു:ഖം എന്റെയും ദു:ഖമാണെന്നും അവരുടെ ദുഖ:നി വൃത്തി തന്റെ കൂടി ബാധ്യതയാണെന്നും , അവനവൻ ആത്മ സുഖ ത്തിനായാചരിക്കുന്നത് അപരന് സുഖ ത്തിനായ് വരേണം എന്ന് കൂടി ചിന്തിച്ചാലോ? കുറച്ചു കൂടി വലിയ ത്യാഗമായി. അങ്ങനെ ഓരോരുത്തരും ജീവിച്ചു തുടങ്ങുമ്പോൾ സമൂഹത്തി ൽ ദുരിത മനുഭവിക്കുന്നവരുടെ എണ്ണം കുറയും.
ധർമത്തെ ഉപേക്ഷിച്ച് അർത്ഥത്തിൻേറയും കാമത്തിന്റെയും പിന്നാലെ പോകുന്നവരോട് വേദവ്യാസൻ ചോദിച്ചു.ഇതേ കാമവും അർത്ഥവും ധർമലോപമില്ലാതെ പ്രവർത്തിച്ചും നിങ്ങൾക്ക് അനുഭവിക്കാമെന്നിരിക്കിലും അത് മനസിലാക്കാത്ത വിഡ്ഢികളായ ഹേ… ജനങ്ങളേ…. നിങ്ങൾക്ക് ഹാ … കഷ്ടം!
ഈ ജീവിതം ഒരു യാത്രയാണ്.പല വഴിയിലൂടെയൊഴുകിയും ഒരേകടലിലെത്തുന്ന പുഴകൾ അവിടെ യെത്തിയാൽ ഞാൻ നിളയാണ്, പമ്പയാണ്, പെരിയാറാണ് എന്നൊക്കെ പറഞ്ഞ് വഴക്ക ടിക്കാറില്ല. സമുദ്രമാണെന്ന് അനുഭവിക്കാറേ ഉള്ളു. അത് പോലെ മോക്ഷപദത്തിലെത്തി യാൽ ആരും ഞാൻ ഹിന്ദുവായിരുന്നെന്നോ, മുസ്ലീമായിരുന്നെന്നോ ,കൃസ്ത്യാനിയായിരുന്നെന്നോ, ഓർക്കുക പോലുമില്ല. പരമാനന്ദത്തിന്റെ അനന്ത വാരിധി യിൽ അത്തരം സ്മൃതികൾ ക്കൊന്നും യാതൊരു വിലയുമില്ല. സൂക്ഷ്മംഅറിഞ്ഞാൽ എല്ലാവരും മതത്തിനും അതീതരാകും . അറിഞ്ഞു കഴിഞ്ഞാൽ മതം നല്കിയ പ്രമാണങ്ങൾ അയാളെ ബാധിക്കാ താവും .എന്നാൽ അതിനു ശേഷം അയാളുടെ പ്രവൃത്തികൾ പലതും മറ്റുള്ളവർക്ക് പ്രമാണമായി തുടങ്ങും.. അനുയായികൾ പുതിയൊരു മതം ആവിഷ് ക്കരിച്ചെന്നും വരും .ബുദ്ധനും യേശുവും ജൈനനും,ജീവിക്കുന്ന ചില ഉദാഹരണങ്ങൾ മാത്രം..
ഓരോ ജീവിതവും പരമാനന്ദത്തേയും തേടിയുള്ള യാത്രയാണ്. മതങ്ങളെല്ലാം ആ യാത്രക്കുള്ള പാഥേയങ്ങളാണ്. പാഥേയമായി കൂടെ കരുതുന്ന അരി, ഗോതമ്പ്, കടല, ചോളം എന്നിവയുടെ രുചിഭേദങ്ങൾ വിഭിന്നമാണെങ്കിലും അവ ശരീരത്തിൽ ദഹിച്ചു ചേർന്നാ ൽ പഥികന് പ്രദാനം ചെയ്യുന്ന ഊർജം ഒന്നാണ്. ലക്ഷ്യത്തിലെത്താൻ ഒരു വനെ ശക്ത നാക്കുന്ന പാഥേയം മാത്രമാണ് മതം .
മതത്തിന്റെ സൂക്ഷ്മം എല്ലാവരും സ്വയം കണ്ടെത്തികൊള്ളണം. അത് കണ്ടെത്താനു ള്ള യാത്രയിൽ ഓരോരുത്തരും ഏകാന്ത പഥികനായിരിക്കുകയുംവേണം.”പല മതസാരവുമേക “മെന്ന ഗുരുവിന്റെ തത്വവും മുറുകെ പിടിച്ച് നമുക്കും ആ ഏകാന്ത യാത്ര തുടരാം…
Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil
Image Courtesy : Patnabeats