Gargi

ഗാർഗ്ഗി

ഗാർഗ്ഗി ജീവിച്ചിരുന്നത് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് .ഉപനിഷത്തുകൾ ഉണ്ടായിത്തുടങ്ങിയ കാലത്താണ് .അത് മനുഷ്യരാശിയുടെ ശൈശവമായിരുന്നു. അന്ന് പുരുഷൻ സ്ത്രീ യ്ക്കെതിരെ ഇത്രയും കഠിനരായിരുന്നില്ല .

” ഗാർഗ്ഗി
അവരായിരുന്നു അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ആദ്യത്തെ ബോധോദയം
പ്രാപിച്ച സ്ത്രീ .. “

ആ കഥ ഇങ്ങനെയാണ്.

ഗാർഗ്ഗി ജീവിച്ചിരുന്നത് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് .ഉപനിഷത്തുകൾ ഉണ്ടായിത്തുടങ്ങിയ കാലത്താണ് .അത് മനുഷ്യരാശിയുടെ ശൈശവമായിരുന്നു. അന്ന് പുരുഷൻ സ്ത്രീ യ്ക്കെതിരെ ഇത്രയും കഠിനരായിരുന്നില്ല .
(സ്ത്രീകളും അടിമത്തം ശീലിച്ചിരുന്നില്ല എന്നും പാoഭേദം ആവാം )

അക്കാലത്ത് എല്ലാവർഷവും ചക്രവർത്തി നടത്തുന്ന ദാർശനിക – തർക്കമത്സരത്തിൽ പങ്കെടുത്ത് വിജയിക്കാൻ ഒട്ടേറെ പണ്ഡിതർ കൂടുമായിരുന്നു.
ഈ വർഷത്തെ സമ്മാനമാകട്ടെ കൊമ്പുകൾ സ്വർണം കൊണ്ട് മൂടി അതിൽ രത്നങ്ങൾ പതിച്ച ആയിരം പശുക്കൾ .
അക്കാലത്തെ സുപ്രസിദ്ധ ജ്ഞാനിയായിരുന്ന യാജ്ഞവല്ക്യൻ സംവാദത്തിനെത്തി.
തന്റെ വിജയത്തിൽ തെല്ലു പോലും സംശയമില്ലാത്ത അദ്ദേഹം തർക്കത്തിന് വേദിയൊരുക്കിയതിനടുത്ത് തന്നെ കെട്ടിയിട്ട മനോഹരങ്ങളായ ആ ഗോക്കളെ വെയിലു കൊള്ളിക്കാതെ തന്റെ താമസസ്ഥലത്തേയ്ക്ക് കൊണ്ടു പൊയ്ക്കൊള്ളാൻ ശിഷ്യന്മാരോട് പറഞ്ഞു.
ശിഷ്യന്മാർ ഒന്ന് സംശയിച്ചെങ്കിലും അദ്ദേഹം അവരോട് അതു ചെയ്യുവാനും മത്സരത്തിന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നും ഉറപ്പിച്ചു പറഞ്ഞു .
ചക്രവർത്തിക്കു പോലും അദ്ദേഹത്തെ തടയാനായില്ല .
യാജ്ഞവല്ക്യനെ തർക്കത്തിൽ തോത്പ്പിക്കുവാൻ ആരുമില്ല എന്ന് തന്നെ ആയിരുന്നു എല്ലാവരുടെയും ധാരണ .

അങ്ങനെ അദ്ദേഹത്തെ ഏതാണ്ട് വിജയിയായി പ്രഖ്യാപിക്കാൻ പോവുകയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീ … അവർ , അവരുടെ ഭർത്താവിനെ കാത്തിരുന്ന് കാണാഞ്ഞ് തിരക്കി വന്നതാണ്‌. അയാളും തർക്കത്തിന് വന്നിരിക്കയായിരുന്നു. സമയം വളരെ വൈകിയിട്ടും ഭർത്താവിനെ കാണാതെ തിരഞ്ഞ് വന്നതായിരുന്നു ആ സ്ത്രീ.
ആ പരിസരമെല്ലാം നന്നായി വീക്ഷിച്ച് വിജയം പ്രഖ്യാപിക്കും മുന്നെ തന്നെ പശുക്കളെയെല്ലാം കൊണ്ടുപോയിക്കഴിഞ്ഞുവെന്ന് മനസിലാക്കിയ അവർ ചക്രവർത്തിയോടായിട്ട് പറഞ്ഞു.
” അദ്ദേഹത്തിന്റെ വിജയം പ്രഖ്യാപിക്കുവാൻ വരട്ടെ .ഞാനിവിടെ ഭർത്താവിനെ അന്വേഷിച്ച് അവിചാരിതമായി വന്നതാണെങ്കിലും ,ഈ യാജ്ഞവല്ക്യന് , യഥാർത്ഥത്തിൽ അറിവുള്ള ഒരാളെ ആവശ്യമുണ്ട്. ഞാൻ ,അദ്ദേഹവുമായി ചർച്ചയ്ക്ക് തയ്യാറാണ്. അദ്ദേഹം പഠിക്കുക മാത്രം ചെയ്ത ഒരാളാണ്. എന്നാൽ പ0നം ഒരിക്കലും സത്യത്തെ അറിഞ്ഞിട്ടില്ല .”

ആ കാലം എത്ര സുന്ദരമായിരുന്നെന്നോർക്കണം . ഒരു സാധാരണ വീട്ടമ്മയായ സ്ത്രീയ്ക്കു പോലും ഏറ്റവും അഭ്യസ്തവിദ്യനായ ഒരാളെ രാജസദസിൽ കയറിച്ചെന്ന് വെല്ലുവിളിക്കുവാൻ സാധിച്ചിരുന്ന കാലം .
ചക്രവർത്തി അനുമതി നൽകി .
അവർ വളരെ ലളിതമായ ചോദ്യമാണ് ചോദിച്ചത്.
” ആരാണ് ലോകത്തെ സൃഷ്ടിച്ചത് ? ”
അത് കേട്ട് യാജ്ഞവല്ക്യൻ ചിരിച്ചു. അദ്ദേഹം കരുതി .. എത്ര ബാലിശമായ ചോദ്യമാണീ സ്ത്രീ ചോദിക്കുന്നത്.

അദ്ദേഹം പറഞ്ഞു : ” ദൈവമാണ് സൃഷ്ടിച്ചത്.കാരണം നിലനിൽക്കുന്ന എല്ലാറ്റിനേയും ആരെങ്കിലും സൃഷ്ടിച്ചതാകണം “

ഇപ്പോൾ ഗാർഗ്ഗിക്ക് ചിരിക്കാനുള്ള അവസരമായിരുന്നു.
അവർ പറഞ്ഞു : ”നിങ്ങൾ കുഴപ്പത്തിലായിരിക്കുന്നു ആരാണ് ദൈവത്തെ സൃഷ്ടിച്ചത് ? കാരണം ദൈവവും നിലനിൽക്കുന്നുണ്ടല്ലോ .നിലനിൽക്കുന്നതിനെല്ലാം ഒരു സൃഷ്ടാവുണ്ടായിരിക്കണമെന്ന് നിങ്ങൾ പറഞ്ഞു കഴിഞ്ഞു.

താൻ വിഷമത്തിലായിരിക്കുന്നുവെന്ന് യാജ്ഞവല്ക്യന് മനസിലായി.
ഉത്തരം കിട്ടാതെ അദ്ദേഹം കുപിതനായി .
വാൾ ഊരിയെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു : ” സ്ത്രീയേ നിങ്ങൾ ഉടനേ നിർത്തിയില്ലെങ്കിൽ നിങ്ങളുടെ ശിരസ്സ് ഇപ്പോൾ നിലത്ത് വീഴും. “

എന്നാൽ ഗാർഗ്ഗി സമചിത്തതയോടെ പറഞ്ഞു :
” നിങ്ങളുടെ വാൾ ഉറയിലേക്കിടുക .ഖഡ്ഗങ്ങൾക്ക് വാദഗതികളാകുവാൻ സാധിക്കയില്ലല്ലോ ”
എന്നിട്ട് അവർ ചക്രവർത്തിയോട് പറഞ്ഞു :
” ഈ മനുഷ്യനോട് പറഞ്ഞാലും , ആ ഒരായിരം പശുക്കളെ തിരിച്ചെത്തിക്കാൻ…”

അത് യാജ്ഞവല്ക്യന് അത്യധികം അപമാനമുണ്ടാക്കി.
പിന്നീടൊരിക്കലും അദ്ദേഹം ഒരു ചർച്ചയിലും പങ്കെടുത്തില്ല.
ആയിരം പശുക്കളെ കൈവശപ്പെടുത്തി ആ മഹതി ഭർത്താവിനോടൊപ്പം യാത്രയായി.
ഗാർഗ്ഗി
അവരായിരുന്നു അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ആദ്യത്തെ ബോധോദയം
പ്രാപിച്ച സ്ത്രീ .

-ഓഷോ