ചൂടുള്ള കുത്തരികഞ്ഞി

കുത്തരികഞ്ഞി

ചൂടുള്ള കുത്തരികഞ്ഞി എന്ന ബോർഡ് കണ്ടപ്പോൾ അറിയാതെ കാലുകൾ എന്നെ ആ നാടൻ കടയുടെ ഉള്ളിലെത്തിച്ചു. ചൂടുള്ള കഞ്ഞി മുന്നിലെത്തിയപ്പോൾ പണ്ട് മുത്തച്ഛൻ പറഞ്ഞ കഥ ഓർമ്മ വന്നു.

ഇഷ്ടമില്ലാത്ത ആളെ കഞ്ഞി എന്ന് വിളിക്കുമെങ്കിലും മലയാളിയുടെ ഇഷ്ട ഭക്ഷണം കഞ്ഞിയും പയറും ചുട്ട പപ്പടവും തന്നെ .കർണാടകത്തിലെ കേരളം തന്നെയായ കൊല്ലൂരിലെ ഭൂരിപക്ഷം ഹോട്ടലുകളും കേരള ഹോട്ടൽ എന്ന ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.

ചൂടുള്ള കുത്തരികഞ്ഞി എന്ന ബോർഡ് കണ്ടപ്പോൾ അറിയാതെ കാലുകൾ എന്നെ ആ നാടൻ കടയുടെ ഉള്ളിലെത്തിച്ചു. ചൂടുള്ള കഞ്ഞി മുന്നിലെത്തിയപ്പോൾ പണ്ട് മുത്തച്ഛൻ പറഞ്ഞ കഥ ഓർമ്മ വന്നു. ഉച്ചഭക്ഷണ സമയത്ത് വിട്ടിൽ കയറി വന്ന അതിഥി കഞ്ഞി കുടിക്കുന്ന വീട്ടുകാരനെയാണ് കണ്ടത്. ” ഇരിക്കൂ… കഞ്ഞി കുടിക്കാം” ഗൃഹനാഥ സ്നേഹപൂർവ്വം ക്ഷണിച്ച പ്പോൾ എന്തോ ഒരു ദുരഭിമാനത്തിന് എടുത്ത വാ യ്ക്ക് അതിഥി പറഞ്ഞു ” കഴിച്ചിട്ടാണ് വരുന്നത്. വേണ്ട ”  ഗൃഹനാഥൻ അതിഥിയെ അടുത്തിരുത്തി കഞ്ഞി കുടിക്കിടെ കുശലാന്വേഷണങ്ങളും തുടങ്ങി അപ്പോൾ കറച്ചു കഞ്ഞി കിട്ടിയാൽ കുടിക്കാം എന്ന തോന്നലിൽ നമ്മുടെ അതിഥി വിശദമായ ഒരു പരിസര നിരീക്ഷണം നടത്തി ‘ ശേഷം ഉവാച:- “പച്ചപ്ളാവിലകൊണ്ടാണോ ഇവിടെയുള്ളവർകഞ്ഞി കുടിക്കുന്നത്? എന്നാൽ എനിക്കും കുറച്ചാവാം.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil