ബോധം അനാദിയും അനന്തവുമാ ണെന്ന കാര്യം അജൻ എന്നും അമൃത ൻ എന്നുമുള്ള വിഷ്ണുസഹസ്രനാമ ത്തിലെ മന്ത്രങ്ങൾ സാധൂകരിക്കുന്നു ഒരിക്കലും ജനിച്ചിട്ടില്ലാത്തവൻ എന്നാ ണ് അജൻ എന്ന വാക്കിന് അർത്ഥം. ഒരിക്കലും മരിക്കാത്തവൻ എന്നാണ് അമൃതൻ എന്നതിന് അർത്ഥം.
ബോധസ്വരൂപമായ ഇങ്ങനെയു ള്ള ആത്മാവിൽ നിന്ന് ജനന മരണ മുള്ളതായ യാതൊന്നും തന്നെ ഉണ്ടാ വാൻ പാടില്ല. പിന്നെ നമ്മളെല്ലാം എ ങ്ങനെ ഉണ്ടായി? നാം അധിവസിക്കു ന്ന ഈലോകം എങ്ങനെ ഉണ്ടായി? ബോധസ്വരൂപമായ ആത്മാവ് തന്നെ യാണ് ജഗത്തിന് കാരണമെന്നും പ റയുന്നു. ഒരു പൊരുത്തമില്ലായ്മ തോ ന്നുന്നില്ലേ?മരുഭൂമിയിലെ കാനൽജലം പോലെ നമ്മുടെ ബോധത്തിൽ ഉണ്ടാകുന്ന മായാജാലമാണ് ലോകം. ഒന്നേയുള്ളു വെങ്കിലും ഓരോരുത്തരും ഓരോ തരത്തിലാണ് ലോകത്തെ അനുഭവി ക്കുന്നത്. ബോധത്തിൽ മായ എന്ന ശക്തി പ്രവർത്തിക്കുമ്പോൾ യഥാർ ത്ഥത്തിൽ ഉള്ള ഒരേയൊരു ലോകം പല തരത്തിൽ ആവിഷ്ക്കരിക്കപ്പെ ടുന്നു .അത് കൊണ്ട് ഓരോരുത്തരും താൻ കാണുന്ന ലോകമാണ് സത്യം എന്ന് കരുതും.
‘മായ ‘ എന്ന വാക്കിന്റെ അർത്ഥം തന്നെ എന്താണോ അങ്ങനെ അല്ലാ ത്തത് എന്നാണ് . നാം കാണുന്ന മായ കാഴ്ചകൾ ഒന്നും തന്നെ ഇല്ലാത്തത ല്ല.എന്നാൽ അതങ്ങനെ മാത്രം അല്ലാ ത്തതാണ്. ഓരോ മായക്കാഴ്ചയും സത്യമെന്ന് കരുതി നമ്മളെല്ലാം സം സാരചക്രത്തിൽ പെട്ട് ചുഴലുന്നു.(പൂന്താനം). മരുഭൂമിയിലെ കാനൽ ജലം ദാഹാർത്തനെയെന്ന പോലെ ഓരോ അനുഭവവും നമ്മെ പ്രലോഭി പ്പിക്കും .പൂർണസുഖം തേടി നടക്കു മ്പോൾ അത് അകന്നകന്നുപോകും. എല്ലാ ഭൗതികസുഖങ്ങളും കിട്ടിയാ ലും മനുഷ്യന് തൃപ്തിയാവുന്നുണ്ടോ?ഇന്ദ്രിയങ്ങൾ ആഗ്രഹിക്കുന്ന സുഖം മുഴുവനും കിട്ടിയാലും കാനൽ ജലം പോലെ അതിലും വലിയ ഒരു സുഖം വീണ്ടും ആശിക്കുന്നില്ലേ? ഈ മാനവ ജീവിത കറക്കം മായയുടെ സംഭാവന യാണ്. ഇങ്ങനെ കറങ്ങാതിരിക്കാൻ എന്ത് ചെയ്യണം?
ബോധത്തിന്റെ കൂടെയാവണം നമ്മു ടെ മനസിന്റെ സഞ്ചാരം .അതിനാണ് പ്രാർത്ഥനയും വിവിധ സാധനകളും ഉണ്ടായത്. മായക്കാഴ്ചകൾ ഇല്ലാ താവുകയും ശാന്തി കൈവരുകയും ചെയ്യും .ഇത് തന്നെയാണ് മോക്ഷം.
Author: സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilayil
Image Courtesy: Dailyhunt