കുരുമുളക് പുരാണം

ഇന്ന് കുറച്ച് കുരുമുളക് പുരാണ മായാലോ? പ്രാചീനകാലം മുതൽ തന്നെ കുരുമുളക് തേടിയായിരുന്നു വിദേശീയരുടെ കപ്പലുകൾ ഇവിടെ യെത്തിചേർന്നത്. കുരുമുളക് കയറ്റിയ കപ്പലുകൾ തീരത്തണയു മ്പോൾ ആ സുഗന്ധം ആസ്വദിക്കാൻ മെഡിറ്ററേനിയൻവാസികൾ ഓടികൂടാറുണ്ടായിരുന്നു. നമ്മുടെ തൊടിയിൽ വിളയുന്ന എരിവും വീര്യ വുമുള്ള ആ കറുത്ത ഗുളികകൾക്ക് വേണ്ടി എത്രയെത്ര യുദ്ധങ്ങൾ?

ഇന്ന് കുറച്ച് കുരുമുളക് പുരാണ മായാലോ? പ്രാചീനകാലം മുതൽ തന്നെ കുരുമുളക് തേടിയായിരുന്നു വിദേശീയരുടെ കപ്പലുകൾ ഇവിടെ യെത്തിചേർന്നത്. കുരുമുളക് കയറ്റിയ കപ്പലുകൾ തീരത്തണയു മ്പോൾ ആ സുഗന്ധം ആസ്വദിക്കാൻ മെഡിറ്ററേനിയൻവാസികൾ ഓടികൂടാറുണ്ടായിരുന്നു. നമ്മുടെ തൊടിയിൽ വിളയുന്ന എരിവും വീര്യ വുമുള്ള ആ കറുത്ത ഗുളികകൾക്ക് വേണ്ടി എത്രയെത്ര യുദ്ധങ്ങൾ? ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി അവർ പരിഗണിച്ചിരു ന്നത് കുരുമുളകിനേയും ലോഹത്തേ യുമായിരുന്നു. അവരതിനെ ”കറുത്ത പൊന്ന്” എന്ന് വിളിച്ചു. റോമക്കാർ സ്വർണകീരീടവും സ്വർണ കുരിശും ര കാഴ്ചവെച്ചാണ് കുരുമുളക് വ്യാപാര ത്തിന്റെ കുത്തക സ്വന്തമാക്കിയത്.

റോമാക്കാരുടെയും ബാബി ലോണിയക്കാരുടേയും ഭക്ഷ്യ പദാർ ത്ഥങ്ങളിലെ പ്രധാന രസക്കൂട്ട് കുരുമുളകായിരുന്നു. ഔഷധമായും അവർ കുരുമുളക് ഉപയോഗിച്ചു. കുരുമുളക് സൂക്ഷിച്ച കലവറകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. അത് മോഷ്ടിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി.കുരുമുളക് കയറ്റിയ കപ്പലുകളിലെ ജോലിക്കാർക്ക് കീശ യില്ലാത്ത കാലുറകളും കുപ്പായങ്ങ ളും ധരിക്കാനേ അനുവാദമുണ്ടായി രുന്നുള്ളു.

10-ാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അൽബറൂണി കേരളത്തെ കുറിച്ച് പറയുന്നത് “കുരുമുളകിനും ഏലത്തിനുംപേരെടു ത്ത സമ്പൽ സമുദ്ധിയുടെ ആവാസസ്ഥലം” എന്നാണ്. കുരുമുളകിനായി ലക്ഷക്കണക്കിന് സ്വർണ നാണ്യങ്ങൾ ചിലവഴിക്കുന്ന തിലുള്ള ആശങ്ക പ്രസിദ്ധ രാജ്യതന്ത്ര ജ്ഞനായ പ്ളിനി റോമൻ സെനറ്റിൽ ചെയ്ത പ്രസംഗത്തിൽ രേഖപ്പെടു ത്തി.

കോഴിക്കോട്ട് നിന്നും പുറപ്പെടു ന്ന കപ്പലുകളിൽ കുരുമുളകിന്റെ കൂടെ കുരുമുളക് വള്ളികളും കൂടി വൻതോതിൽ കടത്തുന്നത് ചിലരുടെ ശ്രദ്ധയിൽ പെട്ടു .വിദേശികൾ കുരുമുളക് വള്ളി കൊണ്ടു പോയി കൃഷി തുടങ്ങിയാൽ വ്യാപാരം തന്നെ ഇല്ലാതാവില്ലെ എന്നവർ ആശങ്കപ്പെട്ടു. അത് സാമൂതിരി രാജാവിന്റെ ശ്രദ്ധയിൽ പെടുത്തി യപ്പോൾ അദ്ദഹം പറഞ്ഞു .

“അവർക്ക് കുരുമുളക് വള്ളിയല്ലേ കൊണ്ടുപോവാനൊക്കു?തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയുമോ?
തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ പെയ്താൽ കുരുമുളക് നന്നായി മണിയിടും. തിരുവാതിര ഞാറ്റുവേലയില്ലാത്ത വിദേശികൾക്കൊരിക്കലും നമ്മെ പോലെ കുരുമുളക് വിളയിക്കാൻ കഴിയില്ല എന്നും അതുകൊണ്ട് വ്യാപാരത്തെ ചൊല്ലി ആശങ്ക പ്പെടേണ്ടതില്ല എന്നുമായിരുന്നു സാമൂതിരി ഉദ്ദേശിച്ചത് .എന്നാൽ ഇന്ന് തിരുവാതിര ഞാറ്റുവേല നമ്മേയും കൈവിട്ടു പോയി. അതോടെകുരുമുളകിന്റെ പെരുമ യും ഇല്ലാതായി.



Author: സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilay