നിമിഷൻ

നമുക്ക് ചുറ്റും കാണപ്പെടു ന്നതും നാം അനുഭവിക്കുന്നതുമായ എല്ലാമാണ് ലോകം . ഒന്നിനും സ്ഥിര മായ നിലനില്പില്ലാത്തത് കൊണ്ടും എല്ലാം വരികയും പോകുകയും ചെയ്യുന്നത് കൊണ്ടും ജഗത് എന്നും പറയും. ജീവനുള്ളതും അല്ലാത്തതു മായ വസ്തുക്കളെയെല്ലാം ഓരോ രോ രൂപത്തിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.പേരു കേൾക്കു മ്പോൾ തന്നെ രൂപം മനസിലേക്ക് വരുന്നുണ്ട്. ഇതിനെല്ലാം കാരണം ബോധമാണ്. ഈ ബോധമില്ലെങ്കി ലോ? ലോകമില്ല. ബോധമുണ്ടെങ്കിൽ ലോകവുമുണ്ട്. അപ്പോൾ ലോക ത്തിന്റെ നിലനിൽപ്പ് തന്നെ ബോധ ത്തെ ആശ്രയിച്ചാണ് എന്നു വരുന്നു. പ്രപഞ്ചത്തിന്റെ അനുഭവം നമ്മിൽ സൃഷ്ടിക്കുന്നത് ബോധമാണ്.

എവിടെയാണ് ബോധം സ്ഥിതി ചെയ്യുന്നത്? സ്വയം നിരീക്ഷിച്ചാൽ അത് എല്ലാവർക്കും ബോദ്ധ്യമാകും, ഇക്ഷണത്തിലാണ് (present Moment) ബോധം നിലനില്ക്കുന്ന തെന്ന്.( വിഷ്ണു സഹസ്രനാമത്തിൽ വിഷ്ണുവിന്റെ ഒരു നാമം നിമിഷൻ എന്നും തൊട്ടടുത്ത നാമം അനിമി ഷൻ എന്നുമാണ് ) ഈ ബോധത്തെ നാരായണൻ എന്നു വിളിക്കുന്നു. ഇതര മതങ്ങൾ വ്യത്യസ്ത നാമ ത്തി ൽ വിളിക്കുന്നതും ഇതിനെ തന്നെ യാകും എന്ന് ഞാൻ കരുതുന്നു.

അഖണ്ഡ ബോധരൂപമായ ഈ ബ്രഹ്മത്തിലാണ് ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ സംഭവിക്കു ന്നത്. ശുദ്ധാനുഭവ ബോധരൂപമായ ബ്രഹ്മമാണ് ജഗത്തിന്റെ കാരണം. അതിനെ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ. അതെങ്ങനെ? ഓരോ വ്യക്തിയുടെയും ഉള്ളിൽ അത് വിളങ്ങുന്നുണ്ട്. ഇക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ സാന്ദ്രാനന്ദാത്മ കമായതും, ഒന്നിനോടും ഉപമിക്കാൻ കഴിയാത്തതുമായ ആ ബോധത്തെ ആനന്ദമായി അനുഭവിക്കാൻ കഴിയും(നാരായണീയം ) “ഇക്ഷണ” ത്തിൽ ജീവിച്ചാൽ തന്നെ അത് നാരായണനോടുള്ള ആരാധനയായി മാറും..എന്നാൽ വർത്തമാന നിമിഷ ത്തിലല്ല മിക്കവരും ജീവിക്കുന്നത്. ഭൂതകാലത്തിന്റെ വേദനകളിലും ഭാവിയുടെ ഉൽക്കണ്ഠകളിലും നീറി കഴിയുകയാണ്.സുഖദു:ഖങ്ങളുടെ ദ്വന്ദങ്ങൾ ഏററുവാങ്ങി അവൻ സ്വന്തം ജീവിതം ക്ലേശഭരിതമാക്കു ന്നു. ബോധത്തെ വിട്ട് മനസിന്റെ വിഭജനതന്ത്രത്തിൽ കുടുങ്ങി പോകുന്നു.

ഭൂതകാലത്തെ കുറിച്ച് ചിന്തിച്ച് കരഞ്ഞിട്ട്ഒരു കാര്യവുമില്ല.. അത് കേവലം ജഢം മാത്രം.ഭാവി ഇനിയും പിറന്നിട്ടില്ല. വരാനിരിക്കുന്നേയുള്ളു. സങ്കല്പം മാത്രം. എന്നാൽ ” ഇക്ഷണം ” അത് മാത്രമാണ് സത്യം. അതിന് മാത്രമാണ് ജീവനുള്ളത്. ബോധത്തെ അനുഭവിക്കാൻ ഒരേ ഒരു വഴിമാത്രം . Live at present .

ഇ ക്ഷണത്തിലുള്ള ജീവിതം മനസ്സിനെ ബോധത്തിലേക്ക് ഉയർ ത്തും. ആ ബോധം ഒരു ബോസോൺ കണികയുടെ ദൗത്യം നിർവഹിക്കും. സദാ ബഹളമയമായ പ്രൈമറി സ്കൂൾ ക്ലാസ്സ് റൂം അദ്ധ്യാപകൻ വരുന്നതോടെ എങ്ങനെ നിശബ്ധ മാകുന്നുവോ അതുപോലെ മനസ്സ് നിശ്ശബ്ധമാകും .അത് തന്നെയല്ലേ മോക്ഷം?


Author: ബാബു വിളയിൽ

Image Courtesy: Science and Non Duality