മാമ്പഴക്കൂട്ടാൻ -കറിയിൽ അൽപം കാര്യം | ( Mampazha Koottan) |

ഷഡ് രസങ്ങളിൽ പെട്ട മധുര വും എരിവും ഉപ്പും പുളിയും ചവർപ്പും തോളോട് തോൾ ചേർന്ന് നമ്മുടെ രസനയെ ഉണർത്തുന്ന മൾട്ടി സ്റ്റാർ കറി മാമ്പഴക്കൂട്ടാൻ മാത്രമെ ഉള്ളു.

ഷഡ് രസങ്ങളിൽ പെട്ട മധുര വും എരിവും ഉപ്പും പുളിയും ചവർപ്പും തോളോട് തോൾ ചേർന്ന് നമ്മുടെ രസനയെ ഉണർത്തുന്ന മൾട്ടി സ്റ്റാർ കറി മാമ്പഴക്കൂട്ടാൻ മാത്രമെ ഉള്ളു.



പഴങ്ങളുടെ രാജാവാണ് മാമ്പഴം.ലോകത്തിൽ വെച്ചേറ്റവും കൂടുതൽ മാമ്പഴം ഉല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.ഇന്ത്യ സന്ദർശിച്ച വിദേശികളുടെ സഞ്ചാരക്കുറിപ്പുകളി ലെല്ലാം മാമ്പഴത്തെക്കുറിച്ച് പരാമർ ശമുണ്ട്. വടക്കെ ഇന്ത്യക്കാരുടെ താലീമിൽസിലെ പ്രധാന ഉപദംശം മാമ്പഴച്ചാറാണ്. എന്നാൽ മാമ്പഴം വേവിച്ച് കറി വെക്കുന്നത് നമ്മൾ മലയാളികൾ മാത്രമാവും .

നല്ല പാകം വന്ന മാമ്പഴം കഴുകിയെ ടുത്ത് തൊലി കളഞ്ഞ് നന്നായി പുഴു ങ്ങുന്നു. ചിലർ മാമ്പഴം പുഴുങ്ങിയതി ന് ശേഷം തൊലി ചീന്തി കളയുന്നതും കണ്ടിട്ടുണ്ട്. മാമ്പഴം അണ്ടിയോട് കൂ ടെ പാകത്തിന് ഉപ്പും മഞ്ഞപ്പൊടിയും മുളക് പൊടിയും ശർക്കരയും ചേർത്ത് നന്നായി വേവിക്കും. നാളികേരത്തിന്റ കൂടെ കുറച്ച് കടു കും ജീരകവും കൂട്ടി അരച്ച് പാക ത്തിന് തൈരും ചേർത്ത് അധിക നേരം അടുപ്പിൽ നിന്ന് തിളക്കാതെ ഇറക്കി വെക്കുക.വെളിച്ചെണ്ണ ചൂടാക്കി കടുകും കരിവേപ്പിലയും ചുവന്ന മുളകും കുറച്ച് ഉലുവയും ചേർത്ത് വറുത്ത് ഇതിൽ ചേർത്താൽ മാമ്പഴക്കൂട്ടാൻ റെഡി.

ഷഡ് രസങ്ങളിൽ പെട്ട മധുര വും എരിവും ഉപ്പും പുളിയും ചവർപ്പും തോളോട് തോൾ ചേർന്ന് നമ്മുടെ രസനയെ ഉണർത്തുന്ന മൾട്ടി സ്റ്റാർ കറി മാമ്പഴക്കൂട്ടാൻ മാത്രമെ ഉള്ളു. ചില രസികൻമാർ ഇതിനെ മാമ്പഴ പ്രഥമൻ എന്ന് വിളിക്കുന്നതും കേട്ടിട്ടുണ്ട്.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy:Migrant Mallu