മനാ ഗ്രാമം – യാത്ര വിവരണം

(c) Dharmakshethra – Suresh Babu

ഇന്ത്യയുടെ ഏറ്റവും വടക്കെ അറ്റത്തുള്ള അവസാനത്തെ ഗ്രാമമാണ് മനാ ഗ്രാമം. 3200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ്.ഇവിടെ നിന്നും ഇന്ത്യ -ടിബറ്റ് അതിർത്തിയിലേക്ക് ദൂരം 24 കി.മീറ്റർ മാത്രം. ആയിരത്തിൽ താഴെ മാത്രം ജനങ്ങൾ വസിക്കുന്ന ഇവിടെ ഇരുന്നൂറിൽ താഴെ വീടുകൾ മാത്രം. തിബത്തൻ ഭോട്ടിയ വിഭാഗത്തിൽ പെട്ട ഇവർ നല്ല കമ്പിളി നെയ്ത്തുകാരാണ്.പ്രമേഹത്തേയും കിഡ്നി സ്റ്റോണിനേയും ചെറുക്കാനു ള്ള പച്ച മരുന്ന് ഇവരുടെ കൈവ ശ മുണ്ട്.കന്മദവും പാൽകായവും വില്പനക്കുണ്ട്. വൃത്തിയായി വസ്ത്രം ധരിച്ച ഇവരുടെ ശുചിത്വ ബോധം നമ്മെ അത്ഭുതപ്പെടുത്തും. പശുക്ക ളും കുതിരകളും നായ്ക്കളും കാഷ്ഠിച്ച നടവഴികൾ വെള്ള മൊഴി ച്ച് അടിച്ച് വൃത്തിയാക്കുന്ന ഉത്തര വാദിത്യം സ്വയം ഏറ്റെടുത്ത ഈ സഹോദരി മാരെ എത്ര പ്രശംസിച്ചാ ലും മതിയാവില്ല .ഞങ്ങളുടെ യാത്രാ സംഘത്തി ലെ ഒരാൾ വഴിയിൽ വഴുക്കി വീണപ്പോൾ തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സഹോദരി ബക്കറ്റിൽ വെള്ളവും ചൂലുമായി എത്തി. അവരുടെ മുഖത്തെ ഭാവം അയാൾ വീണത് തങ്ങൾ കാരണ മാണല്ലോ എന്നായിരുന്നു. വീണയാ ളോട് ക്ഷമായാചനം നടത്തി,വെള്ള മൊഴിച്ച് അവരവിടെ അടിച്ച് വൃത്തിയാക്കി. പിന്നെ പൂഴി പോലെ എന്തോ ഒന്ന് വിതറി.

വേദങ്ങളിൽ പരാമർശമുള്ള സരസ്വതീ നദിയുടെ ഉത്ഭവം ഇവിടെ നിന്നാണ് .അളകനന്ദയും സരസ്വതി യും സംഗമിക്കുന്ന സ്ഥലത്തിന് കേശവപ്രയാഗ് എന്നാണ് പേര്. സരസ്വതീ നദിക്ക് കുറുകെ ഭീം പുൽ എന്ന ഒറ്റക്കല്ല് പാലം കാണാം മഹാപ്രസ്ഥാനത്തിൽ ദ്രൗപദിക്ക് കടക്കാൻ ഭീമസേനൻ ഇട്ടു കൊടു ത്ത പാലമാണ് ഇത് എന്നാണ് ഐതിഹ്യം .

മഞ്ഞു കാലമാകുമ്പോൾ ഗ്രാമം മുഴു വൻ മഞ്ഞു മൂടി ക്കിടക്കും. ഗ്രാമീണ രെല്ലാം ഇവിടം വിട്ട് താഴേക്ക് പോരും. ബദരീനാഥ് ക്ഷേത്രത്തിലേക്ക്ഇവിടെ നിന്നും 3 കി.മീ മാത്രമേ ദൂരമുള്ളു.. മഞ്ഞു കാലത്ത് ബദരിയിലെ വിഗ്രഹം ജോഷിമഠത്തിലെ മന്ദിര ത്തിലേക്ക് മാറ്റും.പിന്നെ അവിടെ വെച്ചാണ് ബദരീനാഥനെ പൂജിക്കു ന്നത്. ബദരിയിലെ ദീപങ്ങൾ കത്തി ക്കുന്നതിന് സവിശേഷവും പരമ്പരാ ഗതവും ആയ രീതിയിൽ തിരികൾ തെറുക്കുന്നത് മനാ ഗ്രാമത്തിലുള്ള വ രാ ണ്. ഈ തിരികളുടെ സവിശേഷതകാരണംമഞ്ഞുമൂടിക്കിടക്കുമ്പോഴും ബദരിയിലെ ദീപങ്ങൾ അണയാറില്ലത്രെ!

വ്യാസഗുഹയും ഇവിടെ തന്നെയാണ്. വേദവ്യാസൻ മഹാഭാരതം ഗണപതി ക്ക് പറഞ്ഞു കൊടുത്ത് എഴുതിച്ചത് ഇവിടെയാണ്. ഒന്നേ കാ ൽ ലക്ഷം ശ്ലോകങ്ങളുള്ള മഹത്തും ബൃഹത്തു മായ മഹാഭാരതംലോകക്ലാസ്സിക്കു കളിൽ തന്നെ പ്രഥമഗണനീയമാണ് . ആ വിളക്കിലെ ജ്യാലയാണ് ഭഗവദ് ഗീത. വിഷയ ബാഹുല്യം കൊണ്ടും ഘനം കൊണ്ടും എന്നാൽ ലാളിത്യം കൊണ്ടും അതിനോട് സമം എന്തുണ്ട്? വ്യാസചരണങ്ങളിൽ പ്രണാമ മർപ്പിച്ചു കൊണ്ട് കുറച്ചധികം നേരം ഞങ്ങൾ അവിടെ തന്നെ ധ്യാനിച്ചിരുന്നു.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil