ഹിമവൽ സാനുവിൽ വാരണാവത പർവ്വതത്തിന്റെ താഴ്വരയിലാണ് ഉത്തരകാശി. കാശിയിലെ പോലെ ഇവിടെയും വരുണാ എന്നും അസി എന്നും പേരുള്ള ചെറുനദികൾ ഭാഗീരഥിയിൽ ചേരുന്നു. ഭാഗീരഥീ തീരത്ത് തന്നെ വിശ്വനാഥ ക്ഷേത്രവും കാണാം. അതി പ്രാചീനമായ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെ ദുർഗക്കും ക്ഷേത്രമുണ്ട്.ഇതിനു മുമ്പിൽ ആഴത്തിൽ കുഴിച്ചിട്ട തൃശൂലം കൈ കൊണ്ട് തൊടുമ്പോൾ തന്നെ ഒരു വല്ലാത്ത വൈബ്രേഷൻ അനുഭവപ്പെടും.
‘ വാരണാവതത്തിന്റെ താഴ്വാരത്തിലാണ് പാണ്ഡവരെ കൊല്ലാൻ വേണ്ടി ദുര്യോധനാദികൾ അരക്കില്ലം പണിതത്. കത്തിക്കരി ഞ്ഞ പോലെ തോന്നിക്കുന്ന കരിമ്പാ റക്കെട്ടുകളുള്ള ഈ പ്രദേശം മഹാ ഭാരതത്തിൽ വിവരിച്ച ആ കഥാ സന്ദർഭത്തിന്റെ ഓർമകൾ ഉണർത്തും.
ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്ക് 100 കി.മീ ദൂര മുണ്ട്. വഴിയിലുടനീളം ഭാഗീരഥിയുടെ ചടുല ഭാവങ്ങളും ലയവിന്യാസങ്ങളും കാണാം. കയറുംതോറും അകന്നു പോകുന്ന ഹിമഗിരി ശിഖരങ്ങളിൽ സൂര്യവെളിച്ചം മെനയുന്ന മായാജാലം ആസ്വദിക്കാം.. കുന്നുകളിൽ നിന്ന് മണ്ണിടിഞ്ഞ് പാതയിൽ വീണ് യാത്ര മുടങ്ങാനുള്ള സാധ്യതകൾ ഏറെ യാണ് .അർധസൈനിക വിഭാഗക്കാ രേയും , റോഡ് സുരക്ഷാ ഉദ്യോഗസ്ഥ രേയും വഴി നീളെ കണ്ടു. അവർ സദാ ജാഗ്രതയിലാണ്. അടിയന്തര ഘട്ടങ്ങ ളിൽ മണ്ണ് നീക്കി റോഡ് പെട്ടെന്ന് തന്നെ സഞ്ചാര യോഗ്യ മാക്കും. ഞങ്ങൾ ക്കൊരു തവണ ഒരു മണി ക്കൂർ സമയം വഴിയിൽ കാത്ത് കിട ക്കേണ്ടി വന്നു.
ഗംഗോത്രിക്കുള്ള വഴിമധ്യേയാണ് ഗംഗാനാനി എന്ന ഗ്രാമം. ഇവിടെ യാ ണ് വ്യാസ പിതാവായ പരാശര മുനി യുടെ ആശ്രമം.ഇവിടെയും യമുനോ ത്രിയിലുള്ളത് പോലെയുള്ള ചൂടു വെള്ളക്കുളമുണ്ട്. മരവിക്കുന്ന തണുപ്പിൽ സഞ്ചാരികൾക്കത് വലിയ ആശ്വാസമാണ് ഇവിടുന്നങ്ങോട്ടുള്ള യാത്ര നയനമോഹനമാണ്. പ്രകൃതി സുന്ദരമായ ഫർസിൽ ഗ്രാമം . അനവധി അരുവികൾ ഭാഗീരഥി യു മായി ചേരുന്ന കാഴ്ച. ഫർസിൽ പിന്നിട്ടാൽ ആപ്പിൾ ക്കാടുകൾ തിങ്ങിനിറഞ്ഞ ധരാലിയാണ്. കൂറ്റൻ പൈൻമരങ്ങളും ബഹുവർണങ്ങളു ള്ള പൂമരങ്ങളും ദേവദാരു മരങ്ങളും അത്യപൂർവമായ ബുർജ് വൃക്ഷങ്ങൾ ഇവിടെ ധാരാള മുണ്ട്. ഈ വൃക്ഷ ത്തിന്റെ പുറന്തോടിലാണ് മഹർഷി മാർ ഗ്രന്ഥരചന നടത്തിയിരുന്നത് . കടലാസ് പോലുള്ള ഭോജ് പത്ര ചുരുളാക്കിയും മടക്കിയും ബൈന്റ് ചെയ്ത് ഗ്രന്ഥക്കെട്ടാക്കിയും ഉപയോഗിക്കാം. 10020 അടി ഉയരത്തിലുള്ള ഗംഗോത്രിയിൽ എത്തിയപ്പോൾ ഞങ്ങളെ വരവേറ്റത് അസഹ്യമായ തണുപ്പായിരുന്നു..ഇവിടെ നിന്നും 18 കി മീ ദൂരെയുള്ള ഗോമുഖ് എന്ന ഗുഹാമുഖത്ത് നിന്നാണ് ഭാഗീരഥി ഉൽഭവിക്കുന്നത്.ഗോമുഖിൽ നിന്നും ഒഴുകിയെത്തുന്ന ഗംഗ ഗൗരീകുണ്ഠം എന്ന പേരുള്ള ഒരഗാധഗർത്തത്തിലേ ക്ക് പതിക്കുന്നു. അവിടെയൊരു ശിവലിംഗമു ണ്ടെന്ന് പഴമക്കാർ വിശ്വസിക്കുന്നു. തൊട്ടടുത്ത് തന്നെ കാണുന്ന ഗർത്തം സൂര്യ കുണ്ഡ് എന്നറിയപ്പെടുന്നു. സൂര്യന്റെ ആദ്യ രശ്മികൾ ഇവിടെ യാണത്രെപതി ക്കുന്നത്. എന്തായാലും പ്രഭാത സൂര്യൻ വരക്കുന്ന മഴവിൽ ചിത്രങ്ങൾ കാണാൻ കഴിയുന്നത് മഹാഭാഗ്യമാണ്. ആറ് മാസം മാത്രമേ ഇവിടെ മനുഷ്യ വാസം സാധ്യമാകൂ. ചുരുക്കം ചില സന്യാസിമാരൊഴിച്ച് ബാക്കിയെല്ലാവരും ഉത്തരകാശി യിലെത്തും.
വലിയ ആശ്രമത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന അനേകം പ്രകൃതിജന്യ ഗുഹകൾ ഇവിടെ കാണാം. ഭാരതത്തിലെ ആറിലൊന്ന് ജനങ്ങളു ടെ ഭാഗധേയം നിർണയിക്കുന്ന ഗംഗാ ഗാനദിയുടെ പ്രാധാന്യം കണ്ടറിഞ്ഞാ വണം പൂർവികർ ഒരു ദേവതയായി ഇതിനെ സങ്കല്പിച്ചത്. ഗംഗയില്ലെങ്കിൽ കൃഷിയില്ല കൃഷിയില്ലെങ്കിൽ അന്നമില്ല. അന്നമില്ലെങ്കിൽ ജീവിതമില്ല..കരുതിയിരുന്ന പാത്ര ത്തിൽ നിറയെ പരിശുദ്ധമായ ഗംഗാജലവും ശേഖരിച്ചാണ് ഞങ്ങൾ ഗംഗോത്രി വിട്ടത്
Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil
You may also like
-
India Can’t Afford to Remain Stagnant at this Juncture, Says PM Modi; Asks People to Buy Locally-Made Goods
-
Stolen Artefacts to be Returned to India from Scotland Museums
-
Netaji’s Hologram Statue at India Gate
-
10th Century Stone Idol of Goat Head Yogini IllegallyRemoved from A Temple in Lokhari, Banda, UP Being Returned to India
-
Three Indian Painted Antarctica “The White Continent” With Indian Flag Measuring 7500 Square Feet