അന്നദാനം മഹാദാനം

ദാനശീലത്തിൽ മുമ്പനായ കർണൻ വീരമൃത്യു വരിച്ച് സ്വർഗത്തിലെത്തി. മനോഹരമായ കാഴ്ചകൾ കണ്ട് സ്വർഗം ചുറ്റി സഞ്ചരിച്ച കർണന് അസഹ്യമായ വിശപ്പും ദാഹവും തോന്നി.ഭക്ഷണം കഴിക്കാൻ ഇന്ദ്ര രാജധാനിയായ അമരാവതിയിലേക്ക് പോകാമെന്ന് ചിന്തിച്ച് കർണൻ അങ്ങോട്ട് നടന്നു. ദേവേന്ദ്രൻ കർണനെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. അതിഥിക്ക് ദാഹജലം കൊടുത്ത് സ്വീകരിക്കുന്ന രീതിയൊ ന്നും അവിടെ കണ്ടില്ല. ആരും ഭക്ഷ ണം കഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ടി ല്ല. ക്ഷുത് പിപാസകളെയെല്ലാം അതിജീവിച്ചവരായിരുന്നു അവരെ ല്ലാം .കർണനാണെങ്കിൽ വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ തളർന്നു. അവർക്കാർക്കുമില്ലാത്ത ദുരവസ്ഥ ദാനശീലനായ കർണനെ ബാധിച്ചത് കണ്ട് ദേവൻമാരെല്ലാം വിസ്മയിച്ചു.

കർണൻ ഭഗവാനെ കരളുരു കി വിളിച്ചു. കൃപാവാരിധിയായ കണ്ണൻ കർണന്റെ മുമ്പിലെത്തി. കർണ്ണന്റെ അസ്വാസ്ഥ്യത്തിനുള്ള കാരണം മനസിലാക്കിയ കണ്ണൻ ചോദിച്ചു ” അങ്ങ് ദാനശീലത്തിന് പേര് കേട്ട ആളാണ് .പക്ഷെ എന്നെ ങ്കിലും അന്നദാനം നടത്തിയിട്ടുണ്ടോ? ധനവും ധാന്യവും ഭൂമിയും എന്തിന് സ്വരക്ഷക്ക് വേണ്ടി പിതാവായ സൂര്യദേവൻ നല്കിയ കവച കുണ്ഡ ലങ്ങൾ വരെ ദാനം ചെയ്ത ആളാ ണ്. പക്ഷെ ഒരിക്കൽ പോലും അന്ന ദാനം നടത്തിയിട്ടില്ല. അത് കൊണ്ടാ ണ് സ്വർഗത്തിൽ പോലും വിശപ്പും ദാഹവും അനുഭവപ്പെടുന്നത്.
” ഇനിയെന്ത് വഴി ?”
കണ്ണൻ ചോദിച്ചു. ” ആർക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേ ക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ടു ണ്ടോ?”
കർണന് ഓർമ്മ വന്നു “ഉവ്വ്. പലവട്ടം .ദുര്യോധനന്റെ ഭോജന ശാലയിലേക്കുള്ള വഴി പലർക്കും ചൂണ്ടി കാണിച്ചു കൊടുത്തിട്ടുണ്ട് “.
” എന്നാൽ ആ ചൂണ്ട് വിരൽ കുടിച്ചോളൂ… .
കർണൻ തന്റെ ചൂണ്ടുവിരൽ വായിൽ വെച്ച് കുടിക്കാൻ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ. വിശപ്പും ദാഹവും മാറി.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy: Silverscreen