ശൃംഗേരി – യാത്ര വിവരണം

ശൃംഗേരിയിലെത്തിയപ്പോൾ ആദ്യം ഞാൻ തിരഞ്ഞത് നാഥൻ സാർ ( ശ്രീ.പി.ആർ.നാഥൻ, നോവലിസ്റ്റ് ) പറഞ്ഞ ആ ജന്മ ശത്രുക്കളായ തവളയുടേയും പാമ്പിന്റേയും ശില്പമായിരുന്നു.അധികം പ്രയാസപ്പെടാതെ നദിക്കരയിൽ തന്നെ കണ്ടെത്തി.കാലടിക്കാരനായ ആദിശങ്കരൻ ഈ പ്രദേശത്ത് വന്നപ്പോൾ ആദ്യംകണ്ട ദൃശ്യമായിരുന്നു മുട്ടയിടുന്ന തവളക്ക് ഫണം കൊണ്ട് തണൽ വിരിച്ച സർപ്പത്തെ. വിശപ്പ് കൊണ്ടാർത്ത നായിട്ടും മാതൃത്വഭാവത്തെ ആദരിച്ച ആ ജന്മ വൈരികളുടെ ഐക്യം തന്റെ ദർശനങ്ങളുടെ പ്രചാരണത്തിന്ആദ്യ സങ്കേതമാകട്ടെ എന്നദ്ദേഹം തീരുമാനിച്ചു. തുംഗാ നദിക്കരയിൽ അദ്ദേഹം ആദ്യത്തെ മഠമായ ശാരദാ പീഠം സ്ഥാപിച്ചു.

(C) Dharmakshethra/Suresh Babu Vilayil

ശൃംഗേരി പ്രകൃതിയുടെ സാന്ത്വനഭൂമിയാണ്.ഇവിടെ തന്നെയാണ് വിഭാണ്ഡക മഹർഷിയുടെയും ഋഷ്യശൃംഗന്റെയും തപോഭൂമി. ഇന്നത്തെ മാതൃദിനത്തിന്റെ സന്ദേശം തന്നെയല്ലേ ഈ ചിത്രം നമ്മെ ഓർമിപ്പിക്കുന്നത്?


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil