അമ്മയുടെ ഉണ്ണി

കണ്ണനും കൂട്ടരും ഗോകുലത്തിൽ കളിച്ചു തിമിർക്കുന്ന കാലം. പശുക്ക ളെല്ലാം പുല്ലും മേഞ്ഞു നടക്കുന്നു. കൂട്ടുകാരെല്ലാം കണ്ണന്റെ ചുറ്റും കൂടി. അന്നൊരു പുതിയ കളിയാണ് കളിച്ചത്.ശിവന്റെ വേഷം കെട്ടി താണ്ഡവമാടുന്ന കളി .ആരാണ് അധികസമയം തളരാതെ താണ്ഡവം ആടുന്നത് അവർ ജയിക്കും ശ്രീദാമ നാണ്ആദ്യംവേഷം കെട്ടിയത്. അവന്റെ വേഷം ഗംഭീരായി .നടനവും നന്നായി പക്ഷെ കണ്ണന്റെ മയിൽ പീലി കണ്ടതും ശ്രദ്ധ പോയി. ”തളർന്നിട്ടല്ല നിർത്തിയത്.കണ്ണന്റെ ഓർമ വന്നാൽ ശിവൻ കളിക്കാനാവി ല്ല”
ശ്രീദാമൻ സുബലന്റെ ചെവിട്ടിൽ പറഞ്ഞു. കണ്ണനെ നോക്കാതെ കളിച്ചാലേ ജയിക്കാനാവൂ. സുബലൻ കണ്ണനെ നോക്കാതെ കളി തുടങ്ങിയ പ്പോൾ കണ്ണനൊരു കുസൃതിയൊപ്പി ച്ചു. ഒടക്കുഴൽ മെല്ലെ ഊതി. വേണു ഗാനം കേട്ടതും സുബലന്റെ ശ്രദ്ധ പാളി . കളിയും നിന്നു.അടുത്തതായി ശ്രോതകൃഷ്ണൻ വന്നു.

“കണ്ണനെ കാണാതെ വേണുഗാനം കേൾക്കാ തെ കളിച്ചാൽ ജയിക്കാം” സുബലൻ ശ്രോതകൃഷ്ണനോട് പറഞ്ഞു.വേണു നാദം കേൾക്കാതിരി ക്കാൻ ചെവിയിൽ പഞ്ഞിതിരുകി. ശ്രോത കൃഷ്ണൻ കളിക്കാൻ തുടങ്ങി.എന്നാൽ കണ്ണൻ കഴുത്തില ണിഞ്ഞ തുളസിമാലയെടുത്ത് ശ്രോതകൃഷ്ണന്റെ കഴുത്തിലേക്ക് ഒരേറ്. അവന്റേയും ശ്രദ്ധ പോയി
കളിയിലാരും ജയിച്ചില്ല.കണ്ണൻ തന്നെ വേഷം കെട്ടണമെന്ന് രാധയുംചന്ദ്ര താരയും വൈശാഖിയും പറഞ്ഞു കണ്ണൻ ശിവ വേഷം കെട്ടിയാടുന്നത് കാണാൻ ബ്രഹ്മാവ് മുതലായ ദേവഗണങ്ങൾ നിരന്ന് നില്പായി. കണ്ഠത്തിൽ നീല നിറം പൂശി. തല യിൽ ചന്ദ്രക്കല ചൂടി. കയ്യിൽ തൃശൂലം .ഡമരു കൊട്ടി കണ്ണൻ താണ്ഡവം തുടങ്ങി. ഗോപിമാർ നടനത്തിൽ ലയിച്ചു. സമയം പോയതറിഞ്ഞില്ല.

നേരം അന്തിയായി. പശുക്കളും മക്കളും വീട്ടിലെത്തുന്നത് കാണാതെ ഗോകുലവാസികൾ പരിഭ്രാന്തരായി. അവരെല്ലാം മക്കളെപേരും ചൊല്ലി വിളിച്ച് അവിടെയെത്തി. കണ്ണന്റെ ശിവതാണ്ഡവം കണ്ട് അതിൽ ലയിച്ച് നില്പായി. എത്ര വിളിച്ചിട്ടും കണ്ണൻ നൃത്തം നിർത്തുന്നില്ല. പശുക്കളെ കറന്ന് പാലെടുക്കേണ്ട കാര്യം കൂട്ടത്തിലാർക്കോഓർമ വന്നു.അവർ കണ്ണനെ വിളിച്ച് നൃത്തം നിർത്താൻ പറഞ്ഞു. കണ്ണനുണ്ടോ നടനം നിർത്തുന്നു? സംഹാരരുദ്രനായി പകർന്നാടിയ കണ്ണന്റെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി. താണ്ഡവം മുറുകി.അടുത്ത് പോകാൻ പോലും ആരും ധൈര്യപ്പെട്ടില്ല സന്ധ്യയാണെ ങ്കിൽകനത്തു വന്നു.പ്രായമായ ഒരു ഗോപി യശോദാമ്മയെ വിളിക്കാൻ പറഞ്ഞു. ആരോ പോയി യശോദ മ്മയെ വിളിച്ചു . യശോദ ഓടി വന്നു. ‘കണ്ണാ മോനെ ഉണ്ണീ . …. എന്ന വിളി കേട്ടതും കണ്ണൻ താണ്ഡവം നിർത്തി. യശോദ ഒരു വടി പൊട്ടിച്ചെടുത്ത് കണ്ണന്റെ കുഞ്ഞു തുടയിൽ മെല്ലെ അടിച്ച് അമ്പാടിയിലേക്ക്നടന്നു നീങ്ങുന്നത് നോക്കി ഗോകുല വാസി ക ൾ നെടുവീർപ്പിട്ടു. അപ്പോഴേക്കും കുഞ്ഞിച്ചുണ്ട് പിളുത്തി കണ്ണൻ ചിണുങ്ങാൻ തുടങ്ങിയിരുന്നു “അമ്മേ …. വെശക്ക്ണു…. ന്തെങ്കിലും തരൂ …..
പരബ്രഹ്മത്തെ മേയ്ക്കുന്ന ആ അമ്മയുടെ വൈഭവം കണ്ട് ബ്രഹ്മാദികൾ കൈകൂപ്പി സ്തുതിച്ചു.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil