ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടി കുത്തി വാണകാലത്ത് ദേവഭാഷയാ യ സംസ്കൃതം ജാതി മതലിംഗഭേദ മില്ലാതെ എല്ലാവരേയും പഠിപ്പിക്കാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്നു . സ്വന്തം ഇല്ലത്തിന്റെ പത്തായപ്പുരയാ യിരുന്നു ആദ്യ വിദ്യാലയം.പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പെട്ട പെരുമുടിയൂർ ദേശത്ത് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മയായിരു ന്നു ആ മഹത്തായ നവോത്ഥാന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ‘സാരസ്വതോദ്യോതിനി’ എന്ന് പേരിട്ട ആ സംസ്കൃത പഠന കളരി വളർന്ന് പന്തലിച്ച് ഇന്നത്തെ പട്ടാമ്പി സംസ്കൃത കോളേജ് ആയി മാറി.
1889 ലാണ് ആരംഭിച്ച സംസ്കൃത പാഠശാലയിൽ ജാതിമതഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം എന്ന് പരസ്യപ്പെടുത്തിയിട്ടും ഒരാൾപോലും വരാതിരുന്നത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. തന്റെ സമകാലീനനായ നാരായണ ഗുരുവുമായി ബന്ധപ്പെടുകയും തിരുവിതാംകൂറിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം നിഷേ ധിക്കപ്പെട്ട ഈഴവ ശിഷ്യൻമാരെ ഗുരു അങ്ങോട്ടയക്കുകയും ചെയ്തു.
പുന്നശ്ശേരി കളരിയിൽ നിന്നും പഠിച്ചി റങ്ങിയ നൂറ് കണക്കിന് ശിഷ്യൻമാർ കേരളം മുഴുവൻ വ്യാപിച്ചു.പ്രശസ്ത ചികിൽസകൻ അസനാരു വൈദ്യൻ പി.ടി.കുര്യാക്കോസ്, ഇ.എം.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാ യിരുന്ന പ്രൊഫ:ജോസഫ് മുണ്ടശ്ശേരി, പണ്ഡിതരത്നം കെ.പി.നാരായണ പിഷാരോടി, പി.സി.വാസുദേവൻ ഇളയത് എന്നിവർ ആ കളരിയിലെ പ്രമുഖരാണ്.
ഇങ്ങനെ കാലത്തിന് മുമ്പെ പറന്ന പുന്നശ്ശേരി ഗുരുനാഥ നെ പ്രൊഫ: സുനിൽ പി.ഇളയിടം എന്ന വിദ്വാൻ നവോത്ഥാനത്തിന്റെ എതിർ പക്ഷത്താണ് നിർത്തിയിരി ക്കുന്നത്.ഗുരുനാഥന്റെ പാണ്ഡിത്യ ത്തെ നിറയെ പുസ്തകം വെച്ച അലമാരയോടാണ് അദ്ദേഹം സാദൃ ശ്യപ്പെടുത്തിയത്. 130 വർഷം മുമ്പ് തന്നെ സരസ്വതിക്ക് തീണ്ടലില്ലെന്നും വിദ്യ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും പ്രഖ്യാപി ച്ച് സ്വന്തം പടിപ്പുര തന്നെ ജാതി മത ലിംഗവിവേചനമില്ലാതെ തുറന്നു കൊടുത്ത പുന്നശ്ശേരി ഗുരുനാഥനെ പോലുള്ളവരെ അംഗീകരിക്കുന്ന തിൽ നിന്നും അഭിനവ നവോത്ഥാന നായകരെ തടയുന്ന വസ്തുതകൾ എന്താണ്? അതിന് പിന്നിൽ ആരാ ണ്?.
Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil
You may also like
-
India Can’t Afford to Remain Stagnant at this Juncture, Says PM Modi; Asks People to Buy Locally-Made Goods
-
Stolen Artefacts to be Returned to India from Scotland Museums
-
Legendary Singer Lata Mangeshkar Passes Away At the Age of 92
-
Netaji’s Hologram Statue at India Gate
-
10th Century Stone Idol of Goat Head Yogini IllegallyRemoved from A Temple in Lokhari, Banda, UP Being Returned to India