പ്രാണായാമം – എന്താണ് പ്രാണായാമം

ഭാരതീയ വൈദ്യശാസ്ത്രഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിൽ ശാരീരികമായി മറ്റേതൊരു അഭ്യാസത്തെക്കാളും വളരെയധികം പ്രയോജനം പ്രാണായാമംകൊണ്ടുണ്ടാകും എന്ന് പറഞ്ഞിരിക്കുന്നു.
ദിവസവും നാലു നേരം പ്രണയമേ ചെയ്യാവുന്നതാണ്. ഇതിനു ഋതുഭേതങ്ങളൊന്നും കണക്കിലെടുക്കേണ്ടതില്ല.

പ്രാണായാമം, ഒരു ശ്വാസോച്‌വാസ അഭ്യാസമാണെന്നാണ് പലരുടെയും ധാരണ, എന്നാൽ അത് ശരിയല്ല. കൈവല്യസിദ്ധിക്കു ഒരുവനെ പ്രാപ്തനാക്കുന്നതിനുള്ള ഒരു യോഗാനുഷ്ടാനമാണ് പ്രാണായാമം. ഈ സാധനയുടെ ആദ്യചുവടുകൾ എന്ന നിലക്ക് സാധന ചെയ്യുന്നയാൾ തന്ടെ ശ്വസനത്തെ തനതായരീതിയിൽ ക്രമീകരിക്കേണ്ടതുണ്ട്. വാസ്തവത്തിൽ ശ്വാസോഛ്വാസം എന്നത് പ്രാണായാമത്തിന്ടെ പ്രാഥമിക ഘടകം മാത്രമേ ആവുന്നുള്ളൂ.
പ്രാണായാമം ശെരിയായ നിയമങ്ങളിൽ നിയന്ത്രിക്കപ്പെടേണ്ട ഒരു അനുഷ്ടാനമാണ്. ഒരു ഗുരുവിന്റെയോ, യോഗാചാര്യന്റെയോ വിദഗ്ധമായ നിർദേശം ഇതിനു അത്യന്താപേക്ഷിതമാണ്.

ഭാരതീയ വൈദ്യശാസ്ത്രഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിൽ ശാരീരികമായി മറ്റേതൊരു അഭ്യാസത്തെക്കാളും വളരെയധികം പ്രയോജനം പ്രാണായാമംകൊണ്ടുണ്ടാകും എന്ന് പറഞ്ഞിരിക്കുന്നു.
ദിവസവും നാലു നേരം പ്രണയമേ ചെയ്യാവുന്നതാണ്. ഇതിനു ഋതുഭേതങ്ങളൊന്നും കണക്കിലെടുക്കേണ്ടതില്ല.

കായികവും കായികമല്ലാത്തതുമായ അഭ്യാസങ്ങളുടെ അടിസ്ഥാനമായിരിക്കുന്നതു മെയ്വഴക്കം – മാംസപേശികളുടെ സംസ്കരണമാണ്. യുവത്വത്തിൽ മാത്രമേ ഒരുവന് മെയ്വഴക്കം ഉണ്ടാകുകയുള്ളൂ. പ്രായം വർദ്ധിക്കുന്തോറും കായികാഭ്യാസങ്ങള്കൊണ്ടു ദേഹത്തിനു വേദനയുണ്ടാകാം. പ്രാണായാമത്തിൽ കൂടി പ്രാണവായുക്കളെ പ്രയോജനപ്പെടുത്തി സുശക്തമായ ശരീരഘടനയുണ്ടാക്കി ശാരീരികവും ആത്മീയവുമായ ശക്തിയാര്ജിക്കുവാൻ യോജിക്കു സാധിക്കും. ഇത്തരത്തിലുള്ള യോഗിക്കു പ്രായാധിക്ക്യം കൊണ്ടുണ്ടാകുന്ന ബാലക്ഷ്യങ്ങളിൽനിന്നും മുക്തനാകുവാൻ സാധിക്കുന്നു.

പ്രാണായാമം അതിന്ടെ പരിപൂര്ണതയിലെത്തുമ്പോൾ പരിശീലനം സ്വയം നിൽക്കും. അതിനുശേഷം ശ്വാസോച്‌വാസപ്രക്രിയ സുവ്യക്തമായ ഒരു ധാരണയായി തീർന്നു തനുമാനസ പ്രക്രിയയിലും അതുപോലെതന്നെ ബാഹ്യലോകവുമായുള്ള ബന്ധത്തിലും നല്ല താളക്രമം ഉണ്ടാക്കി നിത്യശാന്തി പ്രദാനം ചെയ്യുന്നു.പ്രാണായാമം യോഗിയുടെ മറ്റെല്ലാവിധ യോഗാനുഷ്ടാനങ്ങൾക്കും സഹായകമായി തീരുന്നു. അതായതു, ഇന്ദ്രിയനിഗ്രഹം, ശ്രദ്ധകേന്ദ്രീകരണം, സ്വാത്തികഭാവം , സമാധി , കൈവല്യപ്രാപ്തി എന്നിവക്കെല്ലാം പ്രാണായാമം പ്രയോജനപ്പെടും എന്ന് സാരം.

യോഗാനുഷ്ടാനംകൊണ്ടു ഒരുവൻ പ്രധാനമായും ആഗ്രഹിക്കുന്നത് തന്ടെ ഭൗതികശരീരത്തെ സ്ഫുടംചെയ്തു ബലിഷ്ഠമായ ഒരു യോഗശരീരം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ശാരീരികം, മാനസികം, ആധ്യാത്മികം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള ദുഖങ്ങളെ അകറ്റി ശരീരം ശാന്തമാക്കി വെക്കുന്നതിനു യോഗാരൂഡടാവസ്ഥയിൽ എത്തേണ്ടതുണ്ട്.

യോഗശിഖാ ഉപനിഷത്തിൽ യോഗിയുടെ ശരീരപ്രകൃതിയും, സ്വഭാവവും വിശദമാക്കുന്ന ഒരു ഭാഗമുണ്ട്. നല്ല രീതിയിൽ യോഗ സാധനം ചെയ്യുന്ന ഒരാൾ അല്ലെങ്കിൽ ഒരുവൾക്കു തന്ടെ ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിച്ചുകൊണ്ടു ശുദ്ധഭൂതങ്ങളോട് കൂടിയ ശരീരത്തിന് ഉടമയാകാൻ സാധിക്കും. ഇത് ശരീരത്തിലെ മൂലഭൂതങ്ങളുടെ സ്ഥൂലമായ പഞ്ചീകരണത്തെ നീക്കം ചെയ്താണ് സാധിക്കുന്നത്.

യോഗം എന്ന് പറയുന്നത് ആറംഗ യോഗത്തെയാണ്. അത് പതഞ്ജലിയോഗത്തിലെ അവസാനമുള്ള ആറഗംത്തിന് അനുരൂപമാണ്. അവ : ആസനം, പ്രാണായാമം, പ്രത്യാഹാരം , ധാരണ, ധ്യാനം, സമാധി എന്നിവയാണ്. യോഗ ഉപനിഷത്തിൽ ഈ ആറു വിധം അനിഷ്ടാനവും പ്രാണായാമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു . അതിനാൽ ശെരിയായി പ്രാണായാമം ചെയ്യുന്ന സാധകന് അല്ലെങ്കിൽ സാധകക്കു ആറംഗനുഷ്ടാനംകൊണ്ടു നേടാവുന്ന ഫലമെല്ലാം ലഭിക്കും. അതിന്ടെ ക്രമം ഇപ്രകാരമാണ്.

പന്ത്രണ്ടു പ്രാണായാമം കൊണ്ട് ഒരു പ്രത്യാഹാരം ഉണ്ടാകും. പ്രത്യാഹാരം എന്നാൽ, ഇന്ദ്രിയങ്ങളിൽ നിന്നും ഇന്ദ്രിയവസ്തുക്കളിൽനിന്നും മനസ്സിനെ പിൻവലിക്കുക എന്നാണ്.
പന്ത്രണ്ടു പ്രത്യാഹാരം കൊണ്ട് ഒരു ധാരണ ലഭിക്കുന്നു. ധാരണകൊണ്ടു മനസ്സിനെ ഭൂമധ്യത്തിലോ, ഹൃദയമധ്യത്തിലോ നിശ്ചലാവസ്ഥയിൽ പ്രതിഷ്ഠിക്കുവാൻ സാധിക്കുന്നു.
പന്ത്രണ്ടു ധാരണകൊണ്ടു ഒരു ധ്യാനം ഉണ്ടാകുന്നു. ധ്യാനംകൊണ്ടു ബോധത്തിൽ ഒരു സ്പന്ദനം മാത്രം ഉള്ളതായി അനുഭവപ്പെടുന്നു.
പന്ത്രണ്ടു ധ്യാനം കൊണ്ട് സാധകൻ സമാധിയിലാകുന്നു. സര്വവിധമായ വിഷയവിഷയീബോധദ്വൈതങ്ങളും അപ്രത്യക്ഷമാവുകയും, ബോധം സ്വയം പ്രകാശമായി പ്രഭതൂകി വിളങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സമാധി.

പ്രാണായാമം കൊണ്ട് മനസ്സിനെ ഉണർത്തി യോഗശരീരത്തെ സ്ഫുടം ചെയ്തുടുക്കാൻ സാധിക്കും


Ref: Pranayam – Nithyachaithanyathi

Author: Sorcerer