ഹംപി കാഴ്ചകൾ – യാത്രാ വിവരണം

രാജാവിന്റെ തുലാസ് (c) Dharmakshethra/Suresh Babu Vilayil

ഹംപിയിലെ പുരന്ദര മണ്ഡപത്തിൽ നിന്നും വരുമ്പോൾ കിഴക്കുഭാഗത്തായി കാണുന്ന വലിയ കവാടം പോലെ തോന്നിപ്പിക്കുന്ന ഇത് “രാജാവിന്റെ തുലാസ് ” ആണ്. വിശേഷാവസരങ്ങളിൽ രാജാക്കൻമാർ ഇതിൽ തൂക്കിയിട്ട തുലാസിൽ കയറിയിരുന്ന് ഖജനാവിലെ സ്വർണവും മുത്തും പവിഴവും കൊണ്ട് തുലാഭാരം നടത്തി അവ പാവങ്ങൾക്ക് വിതരണം ചെയ്യുകയും പതിവായിരുന്നു.

കൃഷ്ണദേവരായരുടെ കാലത്ത് സ്ത്രീകൾക്കും സൈനിക പരിശീലനം കിട്ടിയിരുന്നു. കുതിരപ്പുറത്തേറി യുദ്ധം ചെയ്യുന്ന സ്ത്രീസൈനികരുടെ രൂപങ്ങൾ അവിടവിടെ കൊത്തിവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചിട്ടപ്പെടുത്തിയ നിയമങ്ങൾ ശിലാലിഖിതങ്ങളിൽ ജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഉദാരമായ സ്വാതന്ത്ര്യവും കഠിനമായ ശിക്ഷാ മുറകളും ഉറപ്പുവരുത്തിയ ഭരണമായിരുന്നു. കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പു വരുത്തിയിരുന്നു. ഭുവനേശ്വരി ഉൽസവം എന്ന പേരിലുള്ള നവരാത്രി ഉത്സവത്തിൽ രാജ്യത്തെ പ്രതിഭാശാലികളായ സംഗീതജ്ഞരും നർത്തകരും കലാകാരൻമാരും പ്രത്യേക ക്ഷണിതാക്കളായിരുന്നു. രംഗശാലയിലെ ഗജശില്പങ്ങളിൽ കാത് ചേർത്ത് വെച്ചാൽ അമ്പലമണി യുടെ ശബ്ദം കേൾക്കാം.

സപ്തസ്വരങ്ങളുതിരുന്ന സംഗീത മണ്ഡപവും കാണേണ്ടത് തന്നെ. ബ്രിട്ടീഷ് കാരുടെ കാലത്ത് ഇതിന്റെ സാങ്കേതികത അറിയാൻ രണ്ടെണ്ണം പൊട്ടിച്ചു നോക്കുക പോലുമുണ്ടായി അതിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാം. എന്നാൽ അവർക്ക് യാതൊന്നും തന്നെ കാണാനായില്ല. ഇന്തോ -അറബ് , പോർച്ചുഗൽ ശില്പ മാതൃക യാണ് മിക്കവാറും കൊട്ടാര ങ്ങളുടേയും ക്ഷേത്രങ്ങളുടെയും നിർമാണത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പുറത്തെക്ക് ശബ്ദം കേൾക്കാതിരി ക്കാൻ ദർബാറിന്റെ അടിഭാഗം തുര ന്ന് കൂടിയാലോചനായോഗം നടത്താ നുള്ള ശാലകൾ പണിത സാങ്കേതി ക വിദ്യ ആരേയും അത്ഭുതപ്പെടുത്തും. മുത്തും പവിഴവും സ്വർണവും വാങ്ങാനും വില്ക്കാനുമായി ഒരു ചന്ത തന്നെയുണ്ട്.

കരിമ്പും ചോളവും സൂര്യകാന്തി പൂക്കളും ഉള്ളിയും, ചോളവും, ചെറുപയറും വിളയുന്ന പാടങ്ങളും പേരക്കാ തോട്ടങ്ങളു മിവിടെയുണ്ട്. മരംചാടി നടക്കുന്ന കുരങ്ങന്മാരും , മേഞ്ഞു നടക്കുന്ന കുതിരകളും, പശുക്കളും, ഭയമില്ലാ തെ മേയുന്ന ചെമ്മരിയാട്ടിൻ കൂട്ട ങ്ങളും, വർണാഭമായ ചിറകുകൾ ചലിപ്പിച്ച് വാനിൽ നൃത്തം വെക്കുന്ന ശലഭങ്ങളും അപൂർവയിനം പക്ഷി കളും ഇന്നും ഇവിടെയുണ്ട്. മനോഹരമായ ഒരു പൈതൃക ഗ്രാമ മായി അത് എന്നെന്നും അങ്ങനെ തന്നെ നിലനില്ക്കട്ടെ എന്നാശിക്കാം.

 

 

 


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil