Dhyanalinga Temple

ധ്യാനലിംഗ ക്ഷേത്രം

കോയമ്പത്തൂരിനടുത്ത് വെള്ളി യാംഗിരിയുടെ താഴ്വാരത്ത് വിശാല മായ 13 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആദിയോഗി പ്രതിമയും ധ്യാനലിംഗ ക്ഷേത്രവും അതിനുള്ള ശ്രമമാണ്.ശിവഭഗവാന്റെ ലോകത്തി ലെ തന്നെഏറ്റവുംവലിയ അർധകായ പ്രതിമയാണത്.

മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ ഫോട്ടോഗ്രാഫർ കഥാപാത്രം മകനോട് പറയന്നുണ്ട്. “പഠിപ്പിക്കാൻ കഴിയുന്നതല്ല ഫോട്ടോ ഗ്രാഫി, എന്നാൽ അത് പഠിക്കാൻ കഴിയും” . അത് പോലുള്ള ഒന്നാണ് ആത്മവിദ്യയും .അവനവനെ കുറിച്ച റിയാനുള്ള വിദ്യയാണത്. ” നീ നിന്നെ അറിയുക ‘ എന്ന് വിളംബരം ചെയ്ത് ഓരോ കാലത്തുംഓരോ ഗുരുക്കന്മാർ അതിനുള്ളസങ്കേതങ്ങൾ ആവിഷ്ക്ക രിച്ചു. അത്തരമൊന്നാണ് അമ്പലം. 

അജ്ഞാതത്തെ ആകർഷിക്കുന്ന അത്തരം അമ്പലങ്ങൾ പലതും ഇന്ന് പൗരോഹിത്യ ത്തിന്റേയും ഭരണകൂട ങ്ങളുടെയും കയ്യേറ്റത്താൽ ഉപയോഗ ശൂന്യമായി മാറിയത് കൊണ്ട് അവ കൊണ്ടുദ്ദേശിച്ച ദൗത്യം നടക്കുന്നില്ല. അവയിൽചിലത് സമൂഹത്തെ തെറ്റാ യ ദിശയിലേക്ക് നയിക്കുകയും ചെ യ്യുന്നുണ്ട്.അത് കൊണ്ട് ആത്മവിദ്യ യുടെ സാങ്കേതികവിദ്യ കാലാനുസൃത മായി മാറേണ്ടതു തന്നെ.

കോയമ്പത്തൂരിനടുത്ത് വെള്ളി യാംഗിരിയുടെ താഴ്വാരത്ത് വിശാല മായ 13 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആദിയോഗി പ്രതിമയും ധ്യാനലിംഗ ക്ഷേത്രവും അതിനുള്ള ശ്രമമാണ്.ശിവഭഗവാന്റെ ലോകത്തി ലെ തന്നെഏറ്റവുംവലിയ അർധകായ പ്രതിമയാണത്.112അടിഉയരത്തിൽ ആകാശത്തിൽവിരിഞ്ഞആദിയോഗി യുടെ ശാന്തി കളിയാടുന്ന കണ്ണുകളു ടെ ദർശനം തരുന്ന പോസിറ്റീവ് ഫീൽ വാക്കുകൾക്കതീതമാണ് .

ധ്യാനലിംഗ ക്ഷേത്രം പണിയാൻ സ്റ്റീലോ കോൺ ക്രീറ്റോ ഉപയോഗിച്ചിട്ടില്ല. സാന്ദ്രത കൂടിയ ഗ്രാനൈറ്റ് കൊണ്ട്  നിർമിച്ച ധ്യാന ലിംഗത്തിന് 13’9 “പൊക്കമുണ്ട്. ഇഷ്ടികയും ചെളിയും ചേർത്ത് നിർ മ്മിച്ച അർധഗോളാകൃതിയിലുള്ള മകുടം കൊണ്ട് ഗർഭഗൃഹം മൂടിയിരി ക്കുന്നു .ഇതിനകത്ത്ചുമ്മാതിരിക്കു മ്പോൾതന്നെ ധ്യാനം നിങ്ങളിലേക്കൊ ഴുകിയെത്തും.പ്രത്യേക മതത്തിലോ വിശ്വാസ പ്രമാണങ്ങളിലോ അധിഷ്ഠി തമല്ലാത്ത ഒരു ധ്യാനസ്ഥലമാണിത്. പുറത്തെ സർവ്വമതസ്തംഭത്തിൽ ഹിന്ദു  മുസ്ലിം ക്രിസ്ത്യൻ സിക്ക് ജൈന ബുദ്ധ താവോ സൗരാഷ്ട്ര ജൂത ഷിന്റോ മതങ്ങളുടെ അടയാള ങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.

ധ്യാന ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശി ക്കും മുമ്പെ സൂര്യ കുണ്ഡിൽ ഇറങ്ങി ഒരു സ്നാനവും കൂടിയായാൽ അജ്ഞാതത്തിലെ വിശേഷങ്ങൾ കേൾക്കാം.അമ്പലം എന്താണെന്നു ള്ള ചോദ്യത്തിന്റെ ഉത്തരം എനിക്ക്  ഇവിടെ നിന്നും കിട്ടി. ആരെയുംപഠി പ്പിക്കാൻ കഴിയാത്ത എന്നാൽ ചിലർ ക്കെങ്കിലും പഠിക്കാൻ കഴിയുന്ന ഉത്തരം. അതിവിടെയുണ്ട്..


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy: Trip Advisor