Importance Of Vibhuti Dharana Reason Behind Wearing

ഭസ്മവും ചന്ദനവും

നിത്യമായ ഭസ്മധാരണം. ശരീരത്തി ലടിഞ്ഞുകൂടിയ വിഷനീര് വലിച്ചെടുക്കും.

നെറ്റിയിലെ തൊടുകുറിക്കുമുണ്ടൊരു രീതി ശാസ്ത്രം .ശിവക്ഷേത്രത്തിൽ ഭസ്മത്തിനാണ് പ്രാധാന്യം. സംഹാര രുദ്രനാണല്ലോ ശിവൻ. എല്ലാം നശി ച്ചാലും അവശേഷിക്കുന്നവൻ മഹാ ദേവൻ മാത്രം. അത് പോലെയാണ് ഭസ്മവും .എല്ലാ ഭൗതിക വസ്തുക്ക ളും കത്തിയമർന്നാൽ അവശേഷി ക്കുന്നത് ഭസ്മമാണ്. ഭസ്മത്തെ സംഹരിക്കാൻ ആർക്കും ആവില്ല. പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്ന ഭസ്മം ശിവൻ എന്ന പരമാത്മ തത്വമാണ്. നെറ്റിക്ക് കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഭസ്മം അണിയണം. ഒറ്റ വിരൽ കൊണ്ടുള്ള കുറിയാണ് നമ്മെ പോലു ള്ള സാധാരണക്കാർക്ക് വിധിച്ചത്. എന്നാൽ സർവ്വസംഗപരിത്യാഗികളാ യസന്യാസിമാർ മൂന്ന് വിരൽ കൊണ്ട്  ഭസ്മം നനച്ച് കുറിയിടും. അവരുടെ ഓരോ ഭസ്മരേഖയും കഴിഞ്ഞു പോ യ ബ്രഹ്മചര്യ, ഗാർഹസ്ഥ്യ വാനപ്രസ്ഥ ങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ചൂണ്ടുവിരൽ ഉപയോഗിക്കാതെ വല ത് കൈയിലെ നടുവിരൽ, മോതിര വിരൽ, ചെറുവിരൽ എന്നിവയിൽ ഭസ്മം നനച്ചാണ് കുറി തൊടുന്നത്. നിത്യമായ ഭസ്മധാരണം. ശരീരത്തി ലടിഞ്ഞുകൂടിയ വിഷനീര് വലിച്ചെടുക്കും. 

ശുദ്ധമായ ചന്ദനം തുറന്ന് വെച്ചാൽ പരിസരം മുഴുവനും സുഗന്ധം വ്യാപിക്കും.വെട്ടുന്ന മഴുവിന് പോലും സുഗന്ധം നല്കുന്ന ചന്ദന മരം ത്യാഗ ത്തിന്റെ പ്രതീകമാണ്. വിഷ്ണു എന്ന വാക്കിന്റെ അർത്ഥം തന്നെ വ്യാപി ക്കുന്നത് എന്നാണ്. പ്രപഞ്ചം മുഴുവ നുംനിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന ശക്തിയാണ് വിഷ്ണു. പരിസരം മുഴുവൻ സുഗന്ധം പ്രസരിപ്പിക്കുന്ന ചന്ദനം വിഷ്ണു തത്ത്വത്തെ പ്രതിനി ധാനം ചെയ്യുന്നു. ലംബമായി വേണം ചന്ദനംതൊടേണ്ടത്.നെറ്റിക്ക് കുറു കെ ചന്ദനമണിയുന്നത് വൈഷ്ണവ സമ്പ്രദായങ്ങൾക്ക് എതിരാണ്. കുങ്കുമം ദേവീ സ്വരൂപമാണ്. തിലക ത്തിന്റെ വൃത്താകാരം എല്ലാം തുടങ്ങി യടത്ത് തന്നെ തിരിച്ചെത്തിയതിനെ സൂചിപ്പിക്കുന്നു. കുങ്കുമം താഴെ വീണാൽ ബിന്ദു രൂപത്തിലാവും. ബിന്ദുവിനു വൃത്താകാരം തന്നെയാ ണല്ലോ. മായാതത്വത്തെ ബിന്ദു രൂപം പ്രതിനിധാനം ചെയ്യുന്നു. ആത്മാവിന് ആസ്ഥാനമായ പുരിക മധ്യത്തിൽ കുങ്കുമം തൊടുമ്പോൾ ആത്മാവും പ്രകൃതിയും തമ്മിലുള്ള ഐക്യത്തെ വിളംബരം ചെയ്യുന്നു.          കുങ്കുമം ഭസ്മത്തോടൊപ്പം അണിയുന്നത് ശിവശക്തി പ്രതീക മായും ചന്ദനത്തോടൊപ്പം അണിയു ന്നത് വിഷ്ണു മായാ പ്രതീകമായും കരുതുന്നു. മൂന്നും കൂടി നെറ്റിയിൽ അണിയുമ്പോൾ ത്രിപുര സുന്ദരീ പ്രതീകമാണ്.


Author :സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilayil

Image Courtesy: Hariom