ഇത് ബഷീർ മാസ്റ്റർ. മണ്ണിന്റെ മകൻ . ജീവിതത്തിന്റെ കനൽവഴികൾ പിന്നിട്ട് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന പച്ച മനുഷ്യൻ. മെറ്റലർജി ഇൻസ്പെക്ടറായും ഗണിതശാസ്ത്രാധ്യാപകനായും ജില്ലാ വിദ്യാഭ്യാസ മേധാവിയായും ജോലി ചെയ്തു .കുട്ടിക്കാലം മുതൽ കൂടെയുണ്ടായ ആസ്തമ രോഗം ശിവശൈലത്തെ “നൽവാഴ്വ് ” ആശ്രമത്തിലെ സഹജഭക്ഷണശീല വും ജീവിതശൈലീ പരിഷ്ക്കരണ വും കൊണ്ട് മാത്രം ഭേദമായി. ജീവിത ത്തിൽ തന്നെ ഇതൊരു വഴി ത്തിരിവായി. പ്രകൃതിയുടെ ഭാഷ ശ്രവിക്കാൻ കഴിയാത്തതാണ് മനുഷ്യ ദു:ഖത്തിന്റെ അടിസ്ഥാന കാരണ മെന്ന തിരിച്ചറിവുണ്ടാക്കി.
ഇന്ന് മാസ്റ്റർ മറ്റൊരാളാണ്. പ്രകൃതിയുടെ ഭാഷ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞയാൾ. കരിയില പുതപ്പുകൾക്കിടയിൽ നിന്നും തല നീട്ടുന്ന മൂർഖൻ കുഞ്ഞിനും പഴുതാര ക്കും, വവ്വാലിനും കൂമനും ഭൂമിയുടെ അവകാശികളാണെന്ന് തിരിച്ചറി ഞ്ഞയാൾ. അന്തിയിൽ സമാധാന ത്തോടെ തലചായ്ക്കാൻ പോലും കഴിയാത്ത ഹതഭാഗ്യർക്ക് സ്വന്തം പുരയിടം വരെ തീറെഴുതി കൊടുത്ത യാൾ . തരിശിട്ട പാടശേഖരങ്ങളിൽ നാടൻ വിത്തെറിഞ്ഞ് നൂറ് മേനി വിളയിക്കുന്നയാൾ. ആദിവാസി കൾക്ക് മാത്രം അറിയുന്ന അനേകം നാട്ടറിവുകൾ ശേഖരിച്ച് നാഗരിക അഹന്തയുടെ മുൾമുനയൊടിച്ചയാ ൾ .ഗ്രന്ഥകർത്താവ്, ചിന്തകൻ പ്രഭാഷകൻ, പരിസ്ഥിതിക്യഷി പ്രവർ ത്തകൻ, വിശേഷണങ്ങൾ അവസാനിക്കുന്നില്ല.
“ദൈവത്തിന് നുണ എന്താണെന്ന് തന്നെ അറിയില്ല .കാരണം നുണ കണ്ടു പിടിച്ചത് മനുഷ്യനാണ്. അവന്റെ ആദ്യത്തെ കണ്ടുപിടുത്ത മായ ഭാഷ തന്നെ വലിയൊരു നുണ യാണ്.ആശയങ്ങൾ ഭാഷയുടെ വാഹനമേറുമ്പോൾ ഉല്‌പാദിപ്പിക്ക പ്പെടുന്നത് മിക്കപ്പോഴും വക്താവ് ഉദ്ദേശിച്ച ആശയമേയല്ല. വർത്തമാനകാലത്ത് പുരോഗമനവും നവോത്ഥാനവും സൃഷ്ടിച്ച പ്രത്യയശാസ്ത്രങ്ങൾ വരെ സംഘടിതമതമായി അധ:പതിക്കു ന്നു. ഭാഷയുടെ എല്ലാ സംവേദനങ്ങളും വെറും നുണ മാത്രമാണ്. പ്രകൃതി വിരുദ്ധമാണത്. അത് കൊണ്ടു തന്നെ കൂട്ടുകാരൊ ത്ത് വെറുതെ സൊള്ളിയിരിക്കുന്ന തിനു പോലും മാഷ് പറയുന്ന പേര് നുണ പറഞ്ഞിരിക്കൽ എന്നാണ്. മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയുടെ ഭാഷയറിയാം .അതിന്റെ വീണ്ടെടുപ്പിലല്ലാതെ മനുഷ്യന് നിലനില്പില്ല.”
മാഷെ കണ്ടത് മണ്ണാർക്കാട്ടെ പയ്യനകത്തെ ‘ സുജീവന’ ത്തിൽ വെച്ചായിരുന്നു .എന്റെ സുഹൃത്ത് സുബ്രഹ്മണ്യവാരിയരുടെ കൂടെ അവിടെയെത്തിച്ചേർന്നപ്പോൾ വേനൽ കനലുകളുടെ ഇടയിലെ കുളിർ തുരുത്തായി അത് ഞങ്ങൾ ക്കനുഭവപ്പെട്ടു. കരണ്ടില്ലാത്തത് കാരണം പങ്കകൾ കറങ്ങുന്നില്ലെന്ന് ക്ഷമാപണത്തോടെ മാഷ് പറഞ്ഞ പ്പോഴാണ് ഞങ്ങളറിഞ്ഞത് തന്നെ. ടീച്ചർ തന്ന തേൻ രുചിയുള്ള നാരങ്ങ വെള്ളവും പഴുത്ത മാമ്പഴക്കഷ്ണ ങ്ങളും കഴിച്ചപ്പോൾ തന്നെ കനത്ത പാലക്കാടൻ മീനച്ചൂട് ഭവ്യതയോടെ മാറി നിന്നു . പ്രകൃതിയുടെ മനുഷ്യൻ മറന്ന ഭാഷയെക്കുറിച്ച് മാത്രമായിരു ന്നു മാസ്റ്ററുടെ ഉൽക്കണ്ഠ. ഏത് വിഷയമെടുത്തിട്ടാലും അവസാനം എത്തിച്ചേരുന്നത് അവിടെ മാത്രം. യാത്ര പറഞ്ഞ് പിരിയും മുമ്പേ മാസ്റ്റർ എഴുതിയ ”ഒരു ഈർക്കിൽ വിപ്ളവം’ എന്ന പുസ്തകവും കുറെ ലേഖനപ്പ കർപ്പുകളും സമ്മാനമായി തന്നു. ഇനിയും നുണ പറഞ്ഞിരിക്കാൻ ഇടക്കിടക്ക് വരണേ എന്നും പറഞ്ഞാ ണ് മാഷ് ഞങ്ങളെ യാത്രയയച്ചത്. തിരിച്ചു പോരുമ്പോൾ ഞങ്ങൾ ഇരു വർക്കും പറയാൻ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു. ‘ഇതാ ഒരു മനുഷ്യൻ. ഭൂമിയുടെ പുത്രൻ ‘ .
Author: Suresh Babu Vilayil
You may also like
-
India Can’t Afford to Remain Stagnant at this Juncture, Says PM Modi; Asks People to Buy Locally-Made Goods
-
Stolen Artefacts to be Returned to India from Scotland Museums
-
Legendary Singer Lata Mangeshkar Passes Away At the Age of 92
-
Netaji’s Hologram Statue at India Gate
-
10th Century Stone Idol of Goat Head Yogini IllegallyRemoved from A Temple in Lokhari, Banda, UP Being Returned to India