ബാലൻ പൂതേരി

Balan Putheri with Suresh Babu Vilayiil (C) Dharmakshethra / Suresh Babu Vilayil

ഇത് ബാലൻ പൂതേരി. ക്ഷേത്രോൽസവങ്ങളും ഹൈന്ദവ സമ്മേളനങ്ങളും എവിടെ ഉണ്ടോ അവിടെയെല്ലാം പുസ്തകശാലകളു ണ്ടെങ്കിൽ നിങ്ങൾ കാണുന്ന ഭൂരിഭാഗം പുസ്തകങ്ങളും ബാലൻ പൂതേരി എഴുതിയതാകും. ക്ഷേത്രാ രാധന ആചാരാനുഷ്ഠാനങ്ങൾ പിതൃകർമ്മങ്ങൾ സന്ധ്യാനാമങ്ങൾ എന്നു വേണ്ട ഭാഗവതവും രുദ്രഗീത യും വരെ വൈവിധ്യമാർന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതാ യിട്ടുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും പുസ്തകങ്ങൾക്കിടയിലൊരു കോണിൽ ചുണ്ടിൽ സദാ വിരിഞ്ഞ ചിരിയുമായി പ്രശാന്തിയുടെ മൂർത്തി മദ്ഭാവമായി ദീർഘാകാരനായ ഒരാൾ ഇരിക്കുന്നത് കാണാം .ആ പുസ്തകങ്ങളുടെയെല്ലാം രചയിതാ വും പ്രിൻറ റും പബ്ളിഷറും സെയ്ൽസ് മാനുമെല്ലാമായ ബാലൻ പൂതേരി എന്ന ബാലേട്ടൻ‌ . കമനീയമായ ഗെറ്റപ്പിൽ പവലിയനു കളിൽ പ്രദർശിപ്പിച്ച ഈ പുസ്തക ങ്ങളിലൊന്നു പോലും കാണാൻ ബാലേട്ടന് കഴിയില്ല.കഴിഞ്ഞ പതിനെട്ടു വർഷമായി കാഴ്ച നഷ്ടപ്പെട്ട് പൂർണമായ ഇരുട്ടിന് കീഴ്പ്പെട്ടിട്ടും അകക്കണ്ണിന്റെ മായാക്കാഴ്ചയും ആത്മബലവും കൊണ്ട് അതിനെ അതിജീവിച്ച കഥ ആരെയും വിസ്മയിപ്പിക്കും. ഇന്ന് സദാസമയവും കർമനിരതനാണ് വൈവിധ്യമാർന്ന വിഷയങ്ങളിൽ ഗവേഷണവും ആശയ രൂപീകരണ വും നടത്തി പുതിയ പുസ്തകങ്ങൾ തയ്യാറാക്കാനുള്ള പണിപ്പുരയിലാണ്. പുസ്തകങ്ങളുടെ നിർമിതിയുടെ എല്ലാ ഘട്ടങ്ങളിലും കവർ ഡിസൈ നിംഗിൽ വരെ അദ്ദേഹം ബദ്ധശ്രദ്ധ നാണ്.

ഈ പുസ്തകങ്ങളെ വൻ വരവേൽപ്പ് നൽകിയാണ് സാധാരണ ജനം സ്വീകരിക്കുന്നത്..ചെറിയ വിലയുള്ള ചെറു പുസ്തകങ്ങൾ പകർന്നു നൽകുന്നത് ഉൾക്കനമുള്ള ജ്ഞാനമാണെന്ന് അവർ തിരിച്ചറി ഞ്ഞിട്ടുണ്ട്. തന്റെ പുസ്തകങ്ങൾ സാധാരണക്കാരുടെ ഭവനങ്ങളിലെ ത്തുകയും അതിലെ സന്ദേശം ഉൾക്കൊണ്ട് ജീവിതക്ലേശങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്താ ലാണ് പുസ്തകത്തിന്റെ ദൗത്യം നിർവഹിക്കപ്പെടുന്നത്. അത്തരം അനുഭവസാക്ഷ്യങ്ങളുടെ കഥകൾ നേരിട്ടു തന്നെ എത്രയോ കേട്ടിട്ടുണ്ടെ ന്ന് ബാലേട്ടൻ പറയുന്നു.
ബാലേട്ടനെ എവിടെ വെച്ച് കാണുമ്പോഴും കോളേജ് നാളുകൾ മുതലുള്ള പഴയ പരിചയം ഓർമ്മി ച്ചെടുക്കും.അന്ധതയെ അകക്കണ്ണു കൊണ്ടു തോല്പിച്ച അദ്ദേഹത്തിന്റെ സ്നേഹസ്പർശം ഒരു പുത്തൻ ഊർജപ്രവാഹമായി നിറയുന്നത് അറിയും..

ജനിക്കുമ്പോൾ തന്നെ വലതുകണ്ണിന് കാഴ്ച കുറവ്.ഇടത് കണ്ണിനാണെങ്കിൽ പരിമിതമായ ദൂരക്കാഴ്ചയേയുള്ളു.. ഈ പരിമിതി കൾക്കുള്ളിൽ നിന്ന് മറ്റുള്ളവരെയെ ല്ലാം അത്ഭുത പ്പെടുത്തി കൊണ്ട് ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് സാമൂഹ്യ സേവന രംഗത്ത് സജീവ മായി പ്രവർത്തിച്ചു. സാധാരണക്കാർ ക്ക് വേണ്ടി പുസ്തകങ്ങളെഴുതി ജ്ഞാനത്തിന്റെ വെളിച്ചം പടർത്തുന്ന ഒരു പ്രകാശഗോപുരമായി സ്വയം മാറി. പുസ്തകങ്ങൾ വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു നീങ്ങി.എന്നാൽ പരിമിതമായ കാഴ്ച യും നിറം മങ്ങിയില്ലാതായപ്പോൾ ജീവിതത്തിലെ ഏറ്റവും നിരാശാജനകവും പരിഭ്രാന്തി നിറഞ്ഞതുമായ ഘട്ടം വന്നെത്തി. സഹപ്രവർത്തകരും സ്നേഹിത രുമൊക്കെ ഉപേക്ഷിച്ചു പോയപ്പോഴും ബാലേട്ടൻ തളർന്നില്ല. ഉറ്റബന്ധുക്കൾ പോലും അകന്നുപോയപ്പോൾ അവർ ക്കാർക്കും താനൊരു ബാധ്യത യാവ രുതെ എന്ന് മാത്രം പ്രാർത്ഥിച്ചു. ഉറച്ച ഈശ്വരവിശ്വാസം മാത്രമായിരുന്നു കൈമുതൽ. പുസ്തകം എഴുതാൻ പറ്റാതായി . പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ഇഷ്ടദേവതയായ ഗുരുവായൂരപ്പന്റെ പാദങ്ങളിൽ ബാലേട്ടൻ സ്വയം സമർപ്പിതനായി. ഗുരുവായൂരപ്പന്റെ നിയോഗമെന്ന പോലെ എഴുതിയെടുക്കാനായി ആവശ്യാനുസരണം സഹായികളെ കിട്ടി തുടങ്ങി..ഇന്ന് പുസ്തകങ്ങളുടെ എണ്ണം 250 കവിഞ്ഞു . വായിച്ചു കേട്ട റിഞ്ഞ കാര്യങ്ങളും ഓർമയിലുള്ളതും ചേർത്ത് പറഞ്ഞു കൊടുത്തെഴുതി ക്കുന്ന രീതിയാണ് അനുവർത്തിക്കു ന്നത്.

സമൂഹംഇന്ന് ബാലൻ പൂതേരി യുടെ സംഭാവനകളെ വിലമതിക്കു ന്നു. നിരവധി അവാർഡ്കൾ അദ്ദേഹ ത്തെ തേടിയെത്തി. പുസ്തകങ്ങളെ ല്ലാം നല്ലപോലെ വിറ്റുപോകുന്നു. എന്നിട്ടും ലളിതമായ ജീവിതവും ഉന്നതമായ ചിന്തയുമായി ബാലേട്ടൻ സാധാരണക്കാരുടെ ഇടയിൽ തന്നെ യുണ്ട്. അദ്ദേഹത്തിന്റെ വീടിന്റെ വാതിലുകൾ അതിഥികൾക്കായി മലർക്കെ തുറന്നിട്ടിരിക്കയാണ്. തിഥി നോക്കാതെ ആർക്കും എപ്പോഴും അവിടെ ചെല്ലാം. ഉള്ള ഭക്ഷണം പങ്കുവെച്ച് കഴിക്കാം. അദ്ദേഹവുമാ യി സംവദിക്കാം. സന്തോഷത്തോട് കൂടെ അവിടെ തങ്ങണമെന്നുള്ള വർക്ക് ഉള്ള സൗകര്യത്തിൽ തല ചായ്ക്കാനിടവും കൊടുക്കും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു പോയ അഗതികൾക്ക് അഭയം നല്കാൻ “ശ്രീ കൃഷ്ണ സേവാശ്രമം”എന്ന പേരിൽ ഒരു ധർമ്മസ്ഥാപനവും വീടിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. ആരോടും പരിഭവമില്ലാതെ തന്റെ പരിമിതികളെ തെല്ലുംപഴിക്കാതെ ബാലേട്ടൻ ഇപ്പോഴും കർമ്മനിരതനാ ണ്. സ്വയമൊരു സന്ദേശമായി മാറി യ ആ ജീവിതം എത്ര ധന്യം? സഫല മായ ആ യാത്രക്ക് പാഥേയമായി നമു ക്കും ആശംസകൾ നേരാം.

ബാലേട്ടന്റെ മേൽവിലാസം
ബാലൻ പൂതേരി
ശ്രീകൃഷ്ണ സേവാ ശ്രമം
(പോസ്റ്റ്) കരിപ്പൂർ
(വഴി) കൊണ്ടോട്ടി
മലപ്പുറം ജില്ല .

Drop us a mail for his contact Information via Contact Us Page.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil