ഭാരതത്തിന്റെ കിഴക്കുദിച്ച ശിലയി ലെ കവിതയാണ് കൊണാർക്ക്. ഒറീസയിലെ പുരിയിൽ ഉദയസൂര്യന്റെ പ്രകാശരശ്മികൾ ഗർഭഗൃഹത്തിലെ സൂര്യ ദേവന്റെ മൂർധാവിൽ പതിക്കു ന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം.ഗംഗേയ രാജാവായ നര സിംഹദേവൻ (1236- 1264) തന്റെ രാജ്യത്തിന്റെ പന്ത്രണ്ട് വർഷത്തെ വരുമാനം ക്ഷേത്ര നിർമ്മാണ ചിലവി ലേക്ക് നീക്കിവെച്ചു.1200പേർ 12 വർഷം കൊണ്ടാണ് ക്ഷേത്രം നിർമിച്ചത്.229 അടി ഉയരമുണ്ടായി രുന്ന ഈ ക്ഷേത്രം ഏഴ് കുതിരകൾ വലിക്കുന്ന രഥത്തിന്റെ മാതൃകയിലാ ണ്. ഇരുവശത്തുമായി 12 വീതം ചക്ര ങ്ങളുണ്ട്. എല്ലാ ചക്രങ്ങളും ഓരോ സൂര്യ ഘടികാരമാണ്. ചക്രത്തിന്റെ നിഴൽ നോക്കി കൃത്യമായി സമയം കണക്കാക്കാം. സൂര്യന്റെ മൂന്ന് ഭാവ ങ്ങൾ (ഉദയം,മധ്യാഹ്നം, അസ്തമ യം ) എന്നിവ മൂന്ന് ഭാഗങ്ങളിലായി നിർമ്മിച്ചിട്ടുണ്ട്. ദ്വാരപാലകരായ രണ്ട് സിംഹ ശില്പങ്ങളുടെ ഭംഗി അവ ർണനീയമാണ്. ദേവീദേവൻമാർ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവ്വ കിന്നരൻമാർ,യക്ഷികൾ ,നൃത്തം ചെയ്യുന്ന അപ്സരസ്സുകൾ, പുരാണ കഥാസന്ദർഭങ്ങൾ എന്നിവ കൊത്തി വെച്ച് രംഗശാല മനോഹരമാക്കിയി ട്ടുണ്ട്. കൊണാർക്ക് ശില്പകലയുടെ ചാരുത കണ്ട് മഹാകവി രവീന്ദ്രനാഥ ടാടോർ പറഞ്ഞു: – ” ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യ ഭാഷയെ നിർവീര്യമാക്കുന്നു”.ഏറ്റവും അദ്ഭുത കരമായ വസ്തുത ഈകല്ലുകളെ കൂട്ടിയോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്ന താണ്.ചെത്തിമിനുക്കിയ കല്ലുകളുടെ സുസംഘാടനം ആരെയും അത്ഭുത പ്പെടുത്തും.
ഈ ക്ഷേത്രത്തിന്റെ ചരിത്ര ത്തിന് പിന്നിലും നമുക്ക് സുപരിചി തമായ പെരുന്തച്ചന്റെ കഥയോട് സാമ്യമുള്ള ഒരു പുരാവൃത്തമുണ്ട്. ബിസുമഹാറാണയെന്ന പേരുകേട്ട സ്ഥപതി യായിരുന്നു ഈ ക്ഷേത്ര ത്തി ന്റെ പെരുന്തച്ചൻ. ക്ഷേത്രഗോപു രത്തിന് മുകൾഭാഗത്തെശില കൂട്ടിയി ണക്കാൻ എത്ര ശ്രമിച്ചിട്ടും അദ്ദേഹ ത്തിന് കഴിഞ്ഞില്ല .നിശ്ചിത സമയ ത്തി നുള്ളിൽ നിർമാണം പൂർത്തിയാ കാതിരുന്നാൽ നേരിടേണ്ട രാജകോ പംഅയാളെ നിരാശയുടെ പടുഗർത്ത ത്തിൽ വീഴ്ത്തി. വെറും 12 വയസ് മാത്രം പ്രായമുള്ള മകൻ ധർമപാദർ ആരുമില്ലാത്ത നേരം നോക്കി ആകല്ല് ഭംഗിയായി ഘടിപ്പിച്ചു ചേർത്തു. എന്നാൽ താനാണത് ചെയ്തതെന്ന സത്യം മറച്ചുവെച്ചു. നാടു മുഴുവൻ കേളികെട്ട തന്റെ പിതാവിന് അത് അപകീർത്തി വരുത്തുമോ എന്ന ശങ്കയിലാണ് മകൻ അങ്ങനെ ചെയ് തത്.എന്നാൽ മകനാണത് ചെയ്ത തെന്ന വിവരം ചാരൻമാർ മുഖേന രാജാവറിഞ്ഞിരുന്നു. മകനെ ആദരി ക്കാൻ തയാറെടുത്ത രാജാവിനേയും അതിന് സാക്ഷ്യം വഹിക്കാൻ എത്തി യ ജനങ്ങളേയും ദുഃഖത്തിലാഴ്ത്തി മകൻ ആത്മഹത്യ ചെയ്തു. ഇങ്ങനെ അച്ഛന് വേണ്ടി പ്രാണൻ ത്യജിച്ച ഒരു മകന്റെ കണ്ണീർഗാഥ കൂടി കൊണാർ ക്കിനുണ്ട്.
സൂര്യന്റെ ദിക്ക് എന്നാണ് കൊണാർക്ക്എന്ന പദത്തിനർഥം. തീർച്ചയായും ഭാരതത്തിന്റെ കിഴക്കു ദിച്ച ശിലാ സൂര്യൻ തന്നെയാണിത്. ബ്ലാക്ക് പഗോഡഎന്ന് വിദേശികൾ വിളിക്കുന്ന ഈ മന്ദിരം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നാണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച ഈ മന്ദിരം കാണേണ്ടത് തന്നെ. ആർക്കിയോള ജിക്കൽസർവ്വേ ഓഫ് ഇന്ത്യ കണ്ണിലെ കൃഷ്ണമണി പോലെയാണ് ഇതിനെ പരിപാലിക്കുന്നത്. സമീപത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയങ്ങളും കാണേണ്ട ത് തന്നെ.
Author :സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilayil
Image Courtesy: PunjabKesari
You may also like
-
India Can’t Afford to Remain Stagnant at this Juncture, Says PM Modi; Asks People to Buy Locally-Made Goods
-
Stolen Artefacts to be Returned to India from Scotland Museums
-
Netaji’s Hologram Statue at India Gate
-
10th Century Stone Idol of Goat Head Yogini IllegallyRemoved from A Temple in Lokhari, Banda, UP Being Returned to India
-
Three Indian Painted Antarctica “The White Continent” With Indian Flag Measuring 7500 Square Feet