Rasam recipe | How to make rasam recipe without rasam powder

രസം -കറിയിൽ അൽപം കാര്യം | ( Rasam ) |

ദഹനക്കേടുണ്ടാവുമ്പോൾ കഴിക്കുന്ന അഷ്ടചൂർണത്തിലെ പ്രധാന ഘടകം കുരുമുളകാണ്. കഫം, പനി എന്നിവയെ ശമിപ്പിക്കാൻ കുരുമുളക് അത്യുത്തമമാണ്.

ഊണിന് ഈ രസം പതിവാക്കിയാൽ രോഗത്തോട് ഗുഡ് ബൈ പറയാം .ജലദോഷവും പനിയും കാരണം ഒന്നും കഴിക്കാൻ വയ്യാത്ത അവസ്ഥയിൽ കുരുമുളക് രസം കൂട്ടി അല്പം ചോറുണ്ടു നോക്കൂ.



മലയാളിയുടെ രസമുകുളങ്ങളിൽ മറക്കാത്ത ഓർമ്മ നിലനിർത്തുന്ന ഒരു വിഭവമാണ് രസം. വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രസത്തിന്റെ പ്രധാന രസ ക്കൂട്ട് കുരുമുളകാണ്. സുഗന്ധദ്രവ്യ ങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കുരുമുളക് ദഹനശക്തി വർദ്ധിപ്പി ക്കും. ദഹനക്കേടുണ്ടാവുമ്പോൾ കഴിക്കുന്ന അഷ്ടചൂർണത്തിലെ പ്രധാന ഘടകം കുരുമുളകാണ്. കഫം, പനി എന്നിവയെ ശമിപ്പിക്കാൻ കുരുമുളക് അത്യുത്തമമാണ്.

ഏത് തരം രസമുണ്ടാക്കുമ്പോഴും പുളി പിഴിഞ്ഞൊഴിച്ച് മഞ്ഞൾപ്പൊടി യും ചേർത്ത് നന്നായി തിളപ്പിക്കണം. വെളുത്തുള്ളിയും പച്ചമുളകും ചേർ ക്കണമെങ്കിൽ ആവാം. ജീരകവും കുരുമുളകും വെവ്വേറെ അരച്ച് പുളി വെള്ളത്തിൽ ചേർത്ത് നന്നായി തിളപ്പിക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും കടുകും ചുവന്ന മുളകും വെളിച്ചെണ്ണയിൽ വറുത്തിട്ടാൽ രസം റെഡി.ഗ്യാസ് ട്ര ബിൾ, നെഞ്ചെരിച്ചിൽ തുടങ്ങിയ അസുഖങ്ങളുള്ളവർ ഊണിന് ഈ രസം പതിവാക്കിയാൽ രോഗത്തോട് ഗുഡ് ബൈ പറയാം .ജലദോഷവും പനിയും കാരണം ഒന്നും കഴിക്കാൻ വയ്യാത്ത അവസ്ഥയിൽ കുരുമുളക് രസം കൂട്ടി അല്പം ചോറുണ്ടു നോക്കൂ. നാവിലെ രസമുകുളങ്ങളെല്ലാം ഉണർ ന്നു വരുന്നത് അനുഭവിച്ചറിയാം. അത്തരം സന്ദർഭങ്ങളിൽ കൂടെ കഴി ക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദംശ ങ്ങളാണ് ചുട്ടപപ്പടവും ഉപ്പുമാങ്ങയും.

സദ്യക്ക് വിളമ്പുന്ന രസം പുളി തിളപ്പിച്ച് നന്നായി വേവിച്ച പരിപ്പ് അതിൽ ചേർത്താണ് തയ്യാറാക്കു ന്നത്. വെളുത്തുള്ളിയും പച്ചമുളകും ജീരകവും കുരുമുളകും ചേർക്കും നീളത്തിൽ അരിഞ്ഞ തക്കാളിയും ചേർക്കാറുണ്ട്. ഇളം ചൂടുള്ള രസം കൈക്കുമ്പിളിൽ വാങ്ങി കുടിക്കുന്ന തും ബാക്കി വരുന്നത് ചോറിൽ കൂട്ടി കുഴച്ച് അതിൽ പപ്പടം പൊടിച്ച് കഴിക്കുന്നതും മലയാളിക്ക് നല്ല രസം തന്നെയാണ്.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy: Rasam.co.in