ഇഞ്ചിക്കറി -കറിയിൽ അൽപം കാര്യം | ( Inji Curry) |

ഇനി ഇഞ്ചിക്കറി കൂട്ടുമ്പോൾ അത് ആയിരം കറി കൂട്ടി ഉണ്ണുന്നതിന് തുല്യമാണെന്ന് മറക്കാതിരിക്കാം. കൂടെ വരരുചിയേയും അത് മനസി ലാക്കിയ ബുദ്ധി മതിയായ പെൺ കുട്ടിയേയും ഓർമിക്കാം

ഇനി ഇഞ്ചിക്കറി കൂട്ടുമ്പോൾ അത് ആയിരം കറി കൂട്ടി ഉണ്ണുന്നതിന് തുല്യമാണെന്ന് മറക്കാതിരിക്കാം. കൂടെ വരരുചിയേയും അത് മനസി ലാക്കിയ ബുദ്ധി മതിയായ പെൺ കുട്ടിയേയും ഓർമിക്കാം



ഇഞ്ചിക്കറിയുടെ പിന്നിലും ഒരു കഥ യുണ്ട്. ചക്രവർത്തി വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ പ്രമു ഖനായിരുന്നു വരരുചി .ഒരിക്കൽ ദേശാടനത്തിന് പുറപ്പെട്ട അദ്ദേഹം ഉച്ച സമയത്ത് ഒരു ബ്രാഹ്മണ ഗൃഹ ത്തിലെത്തി .ആതിഥ്യമര്യാദയുള്ള ആ ഗൃഹനാഥൻ നടന്നു ക്ഷീണിതനായ യുവാവിനെ ഉണ്ണാൻക്ഷണിച്ചു.

വരരുചി പറഞ്ഞു: എനിക്ക് ഊണു കഴിക്കണമെങ്കിൽ ചില ചിട്ടവട്ടങ്ങ ളൊക്കെയുണ്ട്. അവിടെ നിന്ന് മാത്ര മേ ഊണുകഴിക്കൂ “
എന്തൊക്കെയാണ് ചിട്ടവട്ടങ്ങൾ? സാധിക്കുന്നതാണെങ്കിൽ തരപ്പെടു ത്താം.”
” ഊണിന് ആയിരം കറിവേണം. ഊണ് കഴിഞ്ഞ് മൂന്നാളെ തിന്നണം. നാലാള് എന്നെ ചുമക്കണം. അതിവി ടെ തരാവ്വോ?”
ബ്രാഹ്മണൻ ആകെ അന്ധാളിച്ച് പോയി. അപ്പോൾ അകത്ത് നിന്നൊ രു പെൺകുട്ടി വിളിച്ചു പറഞ്ഞു .
” അദ്ദേഹത്തോട് കുളിച്ച് വരാൻ പറ യൂ .അച്ഛാ . എല്ലാം ഇവിടെ ഒരുക്കാം ന്നും പറഞ്ഞോളൂ”
വരരുചി കളിച്ചു വന്ന് ഉണ്ണാനിരു ന്നു. ആയിരം കറിയില്ല. ഒരു കറി മാത്രം. അത് ഇഞ്ചിക്കറിയായിരുന്നു. ഔഷധ ഗുണത്തിൽ ഇഞ്ചിക്കറി ആയിരം കറിക്ക് തുല്യമാണ് എന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്. അത് കൊണ്ട് ആയിരം കറി എന്ന് പറഞ്ഞാൽ ഇഞ്ചിക്കറിയാണെന്ന്. പ ബുദ്ധിമതിയായ പെൺകുട്ടിക്ക് ക മനസിലായി. ഊണിന് ഇഞ്ചിക്കറി തന്നെയുണ്ടാക്കി. ഊണു കഴിഞ്ഞ് കൈകഴുകിയപ്പോഴേക്കും പെൺ കുട്ടി ,വെറ്റില,അടക്ക, ചുണ്ണാമ്പ് എന്നീ മൂന്നാളെ തിന്നാൻ തയാറാക്കി ഒരു താമ്പാളത്തിൽ വെച്ചിട്ടുണ്ടായി രുന്നു. അത് അദ്ദേഹത്തിന് കൊടു ത്തു .അദ്ദേഹം മൂന്നും കൂട്ടി കുശാലായി മുറുക്കി ചോര നിറമുള്ള മുറുക്കാൻ പുറത്തേക്ക് തുപ്പി..പിന്നെ കിടന്ന് മയങ്ങാൻ കട്ടിലും കൊടുത്തു താങ്ങി നിർത്തുന്ന നാലാളുകൾ കട്ടി ലിന്റെ നാലുകാലുകളെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നും മനസിലായില്ലേ? പെൺകുട്ടിയുടെ അസാമാന്യമായ ബുദ്ധിവൈഭവം കണ്ട് ബ്രാഹ്മണനോ ട് താൻ വരരുചിയാണെന്നും മകളെ തനിക്ക് വേളി കഴിച്ചു തരാമോ എ ന്നും ചോദിച്ചു.വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ പ്രമുഖനായ വരരുചി യെ കുറിച്ച് കേൾക്കാത്തവർ ആരു ണ്ട്? ബ്രാഹ്മണൻ തന്റെ മകളുടെ കൈ പിടിച്ച് നല്ലൊരു മുഹൂർത്തത്തി ൽ വരരുചിയെ ഏല്പിച്ചു. അവർ ദീർഘകാലം സന്തോഷത്തോട് കൂടി ജീവിച്ചു.

ഇനി ഇഞ്ചിക്കറി കൂട്ടുമ്പോൾ അത് ആയിരം കറി കൂട്ടി ഉണ്ണുന്നതിന് തുല്യമാണെന്ന് മറക്കാതിരിക്കാം. കൂടെ വരരുചിയേയും അത് മനസി ലാക്കിയ ബുദ്ധി മതിയായ പെൺ കുട്ടിയേയും ഓർമിക്കാം.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy:Poornima’s Cookbook