അവിയൽ -കറിയിൽ അൽപം കാര്യം | (Avial) |

ഇന്ന് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ . അവിയലിന് ചേരാത്ത കായ്കറി കളോ പച്ചക്കറികളോ ഇല്ല.

ഇന്ന് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ . അവിയലിന് ചേരാത്ത കായ്കറി കളോ പച്ചക്കറികളോ ഇല്ല.



ഈ അവിയൽ ആദ്യമായി ഉണ്ടാ ക്കിയത് സാക്ഷാൽ ഭീമസേനനായി രുന്നു എന്നൊരു കഥയുണ്ട്. യുധിഷ്ഠിരമഹാരാജാവ് രാജസൂയം എന്ന യാഗം നടത്തുമ്പോൾ പാചക ശാലയുടെ ചുമതല നൽകിയത് ഭീമനായിരുന്നു. ഉണ്ണുന്ന പോലെ തന്നെ ഊട്ടുന്നതിലും കേമനായിരുന്നു ഭീമൻ.ഓരോ ദിവസവും വൈവിധ്യമാർന്നതും സ്വാദിഷ്ടമായത് മായ കറികൾ വിളമ്പി വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവരെ ഭീമൻ വിസ്മയിപ്പിച്ചു.ഒരു കറി പോലും ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു.

ഓരോ ദിവസവും ഓരോ കറികൾ. കലവറയിൽ സംഭരിച്ച സാധനങ്ങൾ ഒന്നും പാഴാക്കാതിരിക്കാനും ശ്രദ്ധിക്കും. അവസാന ദിവസം കലവറയിൽ ശേഷിച്ച ചേന, ചേമ്പ് , തുടങ്ങി എല്ലാ കായ്ക്കറികളും, ഇളവൻ , മത്തൻ, കാരറ്റ് ,ബീറ്റ്റൂട്ട്, കയ്പക്ക, മുരിങ്ങക്കായ്, പയർ മുതലായ പച്ചക്കറികളും നേന്ത്രക്കായയും എടുത്ത് ഒരേ നീളമുള്ള കഷണമാക്കി മുറിക്കാൻ ഭീമൻ പറഞ്ഞു. ബാക്കി വന്ന തൈരൊഴിച്ച് ഇതെല്ലാം നന്നായി മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ചു. നാളികേരം ജീരകം ചേർത്ത്ചതച്ച് അതിൽ ചേർത്തു. പിന്നെ കറിവേപ്പിലയിട്ട് വെളിച്ചെണ്ണയും ചേർത്ത് ഇളക്കിയപ്പോൾ ത്തന്നെ രസക്കൂട്ടിന്റെ ഗന്ധം പാചക ശാ ല മുഴുവൻ വ്യാപിച്ച് പുറത്തേക്ക് കടന്നു. രാജാക്കൻമാരെല്ലാം മൂക്ക് വിടർത്തി പരസ്പരം പറഞ്ഞു.ഭീമ നിന്ന് പുതിയ ഏതോ വിഭവമാണ് ഉണ്ടാക്കുന്നത്.

എല്ലാവരും അന്ന ക്ഷേത്രത്തിലെത്തി ഭീമനുണ്ടാക്കിയ പുതിയ കറി പാത്രത്തിൽ കണ്ട് സന്തോഷിച്ചു.അന്ന് ഭീമസേനൻ ഉണ്ടാക്കിയ കറിയാണ് അവിയൽ കേരളത്തിൽ നിന്നും പോയവർക്ക് രാജസൂയത്തിൽ കഴിച്ച ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഇതായിരുന്നു. അവരത് സ്വന്തം നാട്ടിലും പ്രചരിപ്പി ച്ചു.ഇനിയെങ്കിലും അവിയൽ കൂട്ടി ചോറുണ്ണുമ്പോൾ ഉപജ്ഞാതാവായ ഭീമസേനനെ ഓർക്കുമല്ലോ? അതു പൊലെ അവിയൽ നൽകുന്ന വലി യൊരു സന്ദേശമുണ്ട്. “പാഴാക്കിക്കളയാൻ ലോകത്ത് ഒന്നുമില്ല. എല്ലാം ഉപയോഗപ്രദം ” അത് കൊണ്ട് ഒന്നും പാഴാക്കരുതേ..



Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil


Image Courtesy: Hungry Forever