ഹിമാലയൻ യാത്രയിലെ സഹയാത്രി – ശ്രീ ചിത്രൻ നമ്പൂതിരിപ്പാട്

(C) Dharmakshethra / Suresh Babu Vilayil

ഇത് ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട്. നൂറിന്റെ നിറവിലേക്ക് കാലെടുത്ത് വെയ്ക്കുന്ന അദ്ദേഹം ശ്രീ ശാരദാശ്ര മം നടത്തുന്ന നാല്പത്തിയഞ്ചാമത് ഹിമാലയയാത്രയിലും പങ്കെടുക്കുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത പദവിയിൽ നിന്നും സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച നമ്പൂതിരിപ്പാടിനെ കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന ഫീച്ചറാണ് എന്റെയും ഹിമാലയ യാത്രക്ക് പ്രേരകമായത് . ഈ ഗ്രൂപ്പി ന്റെ കൂടെയുള്ള തന്റെ ഇരുപത്തൊമ്പതാമത് ഹിമാലയയാത്ര യാണി തെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ കേദാർനാഥ് വരെ രണ്ടു ദിവസം കൊണ്ട് കാൽനടയായി യാത്ര ചെയ് ത അനുഭവം അദ്ദേഹം അനുസ്മരിച്ചു. നൂറ് വയസ്സ് തികയു ന്ന അടുത്ത വർഷവും ഈ യാത്ര യിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഈ പ്രായത്തിലും സദാ ഊർജസ്വലനായി ഇരിക്കു ന്ന തിന്റെ രഹസ്യം ഹിമാലയത്തെ കുറിച്ചുള്ള മഹനീയമായ സങ്കല്പങ്ങ ളാണെന്നും അത് വാക്കുക ൾ കൊണ്ട് വിവരിക്കാൻ പ്രയാസമാണെ ന്നും പറയുന്നു. ഹിമാലയം സ്ഥാവരാ ൽ ശ്രേഷ്ഠം എന്ന് ഭഗവാൻ ഗീത യി ൽ പറയുന്നു. ഭാരത സംസ്ക്കാരത്തി ന്റെ മഹത്ത്വത്തെ അടയാളപ്പെടു ത്തുന്ന മഹദ് ഗ്രന്ഥങ്ങൾക്ക് തുടക്കം കുറിച്ച വ്യാസ ഗുഹ ഇവിടെയാണ്. ഗംഗാ യമുനാ സരസ്വതീ നദികൾ ഉത്ഭവിക്കുന്നതിവിടെയാണ്. അവയെല്ലാം നമുക്ക് ദേവതാ സ്വരൂപങ്ങളാണ്.

ഹരിദ്വാറിലേക്കുള്ള വഴിമധ്യേ രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് കൊണ്ട് “രഘുപതി രാഘവ രാജാറാം ” എന്ന കീർത്തനം ഞങ്ങൾ പാടി . നമ്പൂതിരിപ്പാട് വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ എന്ന കവിത യിലെ ഈരടികൾ ചൊല്ലി. ഗാന്ധിജി യുടെ ചിതാഭസ്മം ഏറ്റുവാങ്ങാൻ കേരളത്തിൽ കേളപ്പജിയെയായിരു ന്നു നിയോഗിച്ചിരുന്നത്. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമിക്കുകയായിരുന്ന കേളപ്പജി യുടെ അസാന്നിദ്ധ്യത്തിൽ ചിത്രൻ നമ്പൂതിപ്പാടാണ് ആ കലശം ഏറ്റു വാങ്ങിയതും നിളാ നദിയിൽ നിമജ്ജനം ചെയ്തതും. അദ്ദേഹ ത്തിന്റെ കൂടെ ഹിമാലയം കാണാൻ പോകുന്നതും അദ്ദേഹത്തിന്റെ ഗുരു സമാധിയായ രാജ്ഘട്ടിൽ കൂടെ യു ള്ള ഒരു ഫോട്ടോ യിൽ ഉൾപ്പെടാൻ കഴിഞ്ഞതും വലിയ അനുഗ്രഹമായി കരുതുന്നു.


Author: സുരേഷ് ബാബു വിളയിൽ / Suresh Babu Vilayil