രാമു യാദവ് – യാത്രയിലെ ഒരു മുഖം

ഇത് രാമു യാദവ്. ഹിമാലയ യാത്ര കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ ട്രയിനിൽ വെച്ച് പരിചയമായി. കോയമ്പത്തൂരിൽ ഹോട്ടൽ ജോലിയാണ്.ഒരു മലയാളി യുടേയും തമിഴന്റേയും പാർട്ണർഷിപ്പിലുള്ള ഹോട്ടലാണ്.രാമു തന്തൂരി ചൈനീസ് വിഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കും.. മൂന്നു മാസം കൂടുമ്പോൾ ലീവ് കിട്ടും. നാട്ടിൽ വന്ന് ഒരാഴ്ച താമസിച്ച് തിരികെ പോകും.

ഗ്രാമത്തിൽ കുടുംബത്തിന് നാലേക്കർ ഭൂമി സ്വന്തമാ യുണ്ട്. അവിടെ ഗോതമ്പും അരിയും കരിമ്പും കൃഷി ചെയ്യുന്നു..ഇത്തവണ പോരുമ്പോൾ 17 വയസുകാരനായ ബാബുവും ഇരുപത്കാരനായ രാം വീറും കൂടെ ഉണ്ട്. അവരെ ഭക്ഷണം കൊടുത്ത് കൂടെ താമസിപ്പിച്ച് ഹോട്ടലിൽ തൊഴിൽ പരിശീലനത്തി ന് കൊണ്ട് പോകുകയാണ്. പരിശീലന കാലത്ത് ശമ്പളമില്ല. താമസിക്കാൻ നല്ല മുറിയുണ്ട്. സ്വന്തംകുടുംബത്തെ കൂടെ കൂട്ടിയിട്ടില്ല. ചിലവ് ജാസ്തിയാവും.. സമ്പാദ്യം ഉണ്ടാവില്ല. ഗ്രാമത്തിൽ നിന്നും ഭാര്യക്ക് വിട്ട് നില്ക്കാനും ആവില്ല. വീട്ടിൽ പിടിപ്പത് പണിയുണ്ട്. പതിനാറ് പശുക്കളുണ്ട്.

രാമുവിന്റെ അച്ഛനും അമ്മക്കും പ്രായമായി. രാമുവിന് രണ്ടു മക്കളുണ്ട് .അവർക്ക് നല്ല വിദ്യാഭ്യാസം നല്കണം എന്നാണ് മോഹം.. ഗ്രാമത്തിൽ ഇപ്പോൾ നല്ല സ്കൂളുണ്ട് .
വീടു നിർമാണത്തിന് 110000 രൂപ സർക്കാർ ധനസഹായം കിട്ടി. വീട്ടിൽ വൈദ്യുതി ഉണ്ട് .യോഗി വന്നതിൽ പിന്നെ റോഡുകൾ എല്ലാം നന്നാക്കി തുടങ്ങി. ട്രാഫിക്ക് കളിൽ മേൽപാലം പണിയുന്നുണ്ട്.

തുടക്കത്തിൽ ഗുണ്ടകളെ നന്നായി കൈകാര്യം ചെയ്തിരുന്നു. ഇപ്പൊൾ എല്ലാം പഴയ പടിയായി..തെരുവിലെ വ്യാപകമായ ഭിക്ഷാടനത്തെപ്പറ്റി ചോദിച്ചപ്പോൾ അവൻ കൈ മലർത്തി ഭഗവാന് പോലും അത് നിർത്താ നാവില്ലെന്നാ ണ് അവന്റെ പക്ഷം അതവരുടെ തൊഴിലാണ്. ചില പോലീസുകാരും ഗുണ്ടകളുമാണ് അവർക്ക് വേണ്ട സംരക്ഷണ മൊരുക്കുന്ന ത്.പോലീസ് എപ്പോഴും പണം കൊടുക്കുന്നവരുടെ പക്ഷത്താണ്. അധികം പണം ആരാണോ കൊടുക്കുന്നത് അവർ ജയിക്കും.450-550 രൂപയാണ് ഗ്രാമത്തിൽ ഒരു ദിവസത്തെ കൂലി.ഏഴുമണി മുതൽ 6 മണി വരെ എല്ലാവരും ജോലി ചെയ്യും.സ്ത്രീകൾ ക്ക് ഇപ്പോൾ തൊഴിലുറപ്പ് പദ്ധതി യുണ്ട്. അതിൽ ചേർന്നാൽ നല്ല ഒരു സംഖ്യ സമ്പാദിക്കാം എന്നാണ് രാമുവിന്റെ പക്ഷം. ഗ്രാമത്തിൽ ബാങ്ക് എക്കൗണ്ട് എല്ലാവർക്കും ഉണ്ട്.

50-100 ഏക്ര വരെ സ്ഥലമുള്ള ജമീന്ദാർമാർ up.യിൽ ഇപ്പോഴും ഉണ്ട്.കൃഷി ചെയ്തില്ലെങ്കിൽ അവരു ടെ ഭൂമി പിടിച്ചെടക്കാൻ ഗവൺമെന്റ് വരും. അത് പാവപ്പെ ട്ടവർക്ക് പതിച്ച് കൊടുക്കും..രാമുവിന്റെ അച്ഛൻ കൃഷി പണി ചെയ്യുന്നുണ്ട്. ഞങ്ങൾ പോയ ചതുർധാമങ്ങൾ മുഴുവനും അയാൾ സൈക്കിളിൽ ദർശനം നടത്തിയിട്ടുണ്ട്. വഴിയോരങ്ങളിൽ നിന്ന് ഒരു ചായ പോലും കുടിക്കാതെ സ്വയം ആഹാരം പാകം ചെയ്ത് ധാമ ദർശനം പൂർത്തിയാക്കിയ അച്ഛ നെ കുറിച്ച് പറയാൻ അവന് ആയിരം നാവാണ്. .യു .പി യിലെ ഒരു ഗ്രാമീണ ജീവിതത്തിന്റെ ഏകദേശ ചിത്രം കിട്ടിയില്ലേ? രാമുവിനും കുടുംബത്തിനും എല്ലാ നൻമകളും ആശംസിക്കാം.


Author : സുരേഷ് ബാബു വിളയിൽ /Suresh Babu Vilayil