ഹിമാലയൻ യാത്രയിലെ സഹയാത്രി – പി.കെ.ബാലൻ പണിക്കർ

(c) Dharmakshethra/ Suresh Babu Vilayil

ഇത് ആനമങ്ങാട് പി.കെ.ബാലൻ പണിക്കർ. സകലകലാവല്ലഭൻ. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരൻ. കാശി ഹിമാലയ യാത്രയിൽ വീണു കിട്ടിയ സൗഹൃദ ങ്ങളിൽ വേറിട്ടു നില്ക്കുന്ന വ്യക്തിത്വം .ഒരാൾ വൈവിധ്യമുള്ള മേഖലകളിൽ വിശാലമായ അറിവു കൾ നേടിയെടുക്കുമ്പോൾ അയാളുടെ സാധാരണത്വം നഷ്ടപ്പെടുന്നത്പതിവാണ്. എന്നാൽ പണിക്കർ അത് എപ്പോഴും കണ്ണിലെ കൃഷ്ണ മണി പോലെ കാത്ത് സൂക്ഷിക്കുന്നു. വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര . സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ജ്ഞാനം പങ്കു വെക്കുന്ന താണ് ഏറ്റവും പ്രധാനമെന്നാണ് അഭിപ്രായം .

അദ്ദേഹം നല്ലൊരു ഓട്ടൻതുള്ളൽ കലാകാരനാണ്. ക്ഷേത്ര പൂജാരിയാണ്, വിഷ വൈദ്യ നാണ്, ക്ഷേത്രങ്ങളിൽ ദേവപ്രശ്ന ങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദൈവജ്ഞനാണ്, നല്ലൊരു കാവ്യ രസികനും ,സംസ്കൃത പണ്ഡിതനും പുസ്തകരചയിതാവുമാണ്. .അയ്യപ്പചരിത്രം ഉടുക്ക് കൊട്ടി പാടുന്ന യാളാ ണ്. കേരളത്തിലെ അക്ഷര ശ്ലോക വേദികളിലെ പ്രമുഖ സാന്നിധ്യമാണ്. ക്ഷേത്രോത്സവ സദസ്സുകളിൽ എത്രയോ ഭക്തിപ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. തുഞ്ചനേയും കുഞ്ചനേയും മേല്പുത്തൂരിനേയും പൂന്താനത്തേയും കുറിച്ചുള്ള രസകരമായ കഥകൾ ഉപദംശങ്ങളായി വിളമ്പുന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കാൻ രസമാണ്… ഭാരതം മുഴുവനും ഒരു പുണ്യ ക്ഷേത്ര മാണെന്നും അത് മുഴുവൻ ചുറ്റി നടന്നു കാണാൻ കഴിയുന്നതിലും വലിയ ഭാഗ്യം എന്താണുള്ളത് എന്നും ചോദിക്കുന്നു.ഹിമാലയത്തിന്റെ ആത്മീയ ഔന്നത്യം മറ്റൊന്നിനും അവകാശപ്പെടാനില്ലെന്നതിന് ഈ യാത്ര തന്നെ ഏറ്റവും വലിയ അനുഭവസാക്ഷ്യമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.

സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ അരങ്ങേറാൻ സുബ്രഹ്മണ്യ ചരിതം വർണിക്കുന്ന ഒരു കഥയില്ലാത്തത് വലിയൊരു കുറവാണ്. അത് നികത്താൻ ഗുരുനിയോഗത്താൽ “താരകാസുരവധ”മെന്ന പേരിൽ ഇപ്പോൾ ഒരു തുള്ളൽ ക്കഥയെഴുതു ന്നുണ്ട്. അത് ചിട്ടപ്പെടുത്തി അരങ്ങേ റ്റം നടത്താൻ വലിയ മോഹമുണ്ട്. പണിക്കരുടെ ഇതു വരെ പ്രസിദ്ധീ കരി ച്ച പുസ്തകങ്ങൾ :- ബാലരാമായണം. കുന്നുമ്മൽ ഭഗവതി സ്തുതി..

അദ്ദേഹത്തിന്റെ മേൽവിലാസം :

പുന്നക്കോട്കളരിക്കൽ .

(പി .ഒ) ആനമങ്ങാട് .

വഴി പെരിന്തൽമണ്ണ .679357


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil

Image Courtesy: Image by Praveen Kumar Deshabhi via Flickr