യമുന – യാത്രാവിവരണം

(c) Dharmakshethra – Suresh Babu

യമുനക്കും കണ്ണനും ഒരേ നിറമാണ്. കറുപ്പ് . പ്രയാഗയിൽ ഗംഗയുമായി ചേർന്ന് ത്രിവേണിയാകുമ്പോൾ ആ നിറഭേദം ശരിക്കും ദൃശ്യമാകും.. കംസന്റെ തടവറയിൽ നിന്നും കണ്ണനെ അമ്പാടിയിലെത്തിക്കാൻ വസുദേവർക്ക് വഴിയൊരുക്കുക എന്ന ദേവ നിയോഗം ശിരസാവഹിച്ച വളാണ് യമുന .അമ്പാടിയിൽ പിറന്ന യോഗമായയെ തിരിച്ച് മഥുരയിൽ എത്തിക്കുമ്പോഴും അവൾ മറന്നില്ല വസുദേവർക്ക് നടക്കാനുള്ള വഴിയൊരുക്കാൻ .കണ്ണന്റെ ബാല ലീല കൾ മുഴുവനും കണ്ടറിഞ്ഞ അവളെ കാളിന്ദി എന്നും വിളിച്ചു. കണ്ണന്റെ കറുപ്പ് യമുനയിൽ കലർന്നതാണോ യമുനയുടെ കറുപ്പ് കണ്ണനിൽ പടർന്നതാണോ?ആർക്കറിയാം? എന്തായാലും ഇന്നും കണ്ണന്റെ ഓടക്കുഴൽ നാദത്തിൽ മയങ്ങി ഒരു കാതര ഭാവത്തോടെയാ ണ് നന്ദന്റെ പരിസരത്തിൽ ചുറ്റി പ്പറ്റിയുള്ള അവളുടെ നില്പ്.ചാഞ്ഞും ചെരിഞ്ഞും ആടിയും പാടിയും നീങ്ങുന്ന ആ ധീരസമീരക്ക് നാമിതു വരെ കേട്ടിട്ടില്ലാത്ത കണ്ണനെ കുറിച്ചു ള്ള എത്രയോ കഥകളറിയാം.

യമുന വരുന്നത് യമുനോത്രി യിൽ നിന്നാണ്. യമുനോത്രി യിലേക്കുള്ള യാത്രയിൽ ഹിമാലയൻ താഴ്വരകളുടെയും മഞ്ഞണിഞ്ഞ മലനിരകളുടെയും മാറി മറിയുന്ന സാന്ദര്യം നേരിൽ കാണാം. ശ്യാമ സുന്ദരിയായ യമുന ഓരോ മലനിര കളുടെയും വശങ്ങളിലൂടെ ഒഴുകു ന്നത് കാണാൻ എന്തൊരു ചേലാണ്.. ജാനകി ഛട്ടിയിൽ നിന്നും ആറ് കി.മീറ്റർ ചെങ്കുത്തായ കയറ്റം കയറി വേണം അവിടെ യെത്താൻ. രണ്ടരയോ മൂന്നോ അടി മാത്രം വീതിയുള്ള വഴിയിൽ കുതിരകളുടേ യും പല്ലക്ക് വാലകളുടേയും ഡോളി വാലകളുടേയും തിരക്ക്. .വശങ്ങളിൽ എഴുന്നു നില്ക്കുന്ന കൂർത്ത പാറ ക്കെട്ടുകളുടെ കൂർപ്പുള്ള മുനകളിൽ തട്ടാതെ ഈ ബഹളത്തിനിടയിൽ നടന്നു കയറുന്നത് ദുഷ്ക്കരം തന്നെ. ജാനകീ ഛട്ടിയിൽ നിന്നും 10 രൂപ കൊടുത്ത് വാങ്ങിയ മുളവടി വലിയ സഹായമായി.

സമുദ്രനിരപ്പിൽ നിന്നും 20950 അടി ഉയരത്തിൽ ബന്തർ പഞ്ച് മഞ്ഞുമലകൾക്കും കളിന്ദ് പർവ്വത ത്തിനും താഴെ ചമ്പാസർ മഞ്ഞു മല യിൽ നിന്നും ഒഴുകി വരുന്നു യമുന . അതിനു തൊട്ട് താഴെ യമുനാ ദേവി ക്ഷേത്രം. ക്ഷേത്രത്തിന്റെ തൊട്ടു വലതു വശത്തെ കുന്നിൻ ചെരിവിൽ നിന്നും തിളച്ചുപൊന്തുന്ന ചുടു നീരു റവ. സൂര്യ കുണ്ഡ്: തണുത്ത് വിറച്ച് മല കയറുന്നവർന്ന് വേണ്ടി പ്രകൃതി ഒരുക്കിയ വിസ്മയം .അതിൽ അരി കിഴികെട്ടി 10 മിനുട്ട് വെച്ചാൽ ചോറാവും. അവിടത്തെ പ്രസാദവും അത് തന്നെ .തൊട്ടപ്പുറത്ത് സൂര്യ കുണ്ഡിലെ ഉഷ്ണ ജലവും യമുന യിലെ തണുത്ത ജലവും പാകത്തിന് ക്രമീകരിച്ച തപ്ത കുണ്ഡ് ഉണ്ട്. അതിലിറങ്ങി കുളിച്ചാൽ യാത്രാ ക്ഷീണമെല്ലാം പമ്പ കടക്കും. യമുനോത്രിയിലെത്തുള്ള വഴികൾ ക്കിരുവശവും കാണുന്ന ഗർത്തങ്ങൾ ഭയപ്പെടുത്തും. മലനിരകളിൽ സമൃദ്ധമായി വളരുന്ന ദേവദാരു ,ഭുജ് പത്ര, കൂവള വൃക്ഷ ങ്ങളുടെ ദൃശ്യങ്ങൾ മനോഹര മാണ്. ഹിമശിഖരങ്ങൾ സൂര്യ വെളിച്ചത്തിൽ ഇടക്കിടെ നിറം മാറുന്നത് കാണാം.

യമുനയുടെ കരയിലാണ് ദില്ലി നഗരം ലോകപ്രസിദ്ധമായ താജ്മഹലും മഥുരയും വൃന്ദാവനവും എല്ലാം യമുനാതീരത്ത്തന്നെ.അലഹാബാദിലെ പ്രയാഗ യിൽ ഭാഗീരഥിയുമായും സരസ്വതി യുമായി യമുന ചേരുന്നു. ഇതാണ് ത്രിവേണീസംഗമം. ഇവിടെയാണ് പന്ത്രണ്ട് വർഷം കൂടുമ്പോൾ മഹാകുംഭമേള നടക്കുന്നത്.


Author : സുരേഷ് ബാബു വിളയിൽ /Suresh Babu Vilayil

Image Courtesy: NDTV