കാശി – യാത്ര വിവരണം

കാശി – ഗംഗയിലേക്കൊഴുകുന്ന വരുണഎന്നുംഅസ്സി എന്നും പേരുള്ള ചെറുനദികൾക്കിടയിലായത് കൊണ്ട് വരാണസി എന്നും വിളിക്കും.. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് കാശി. പ്രാചീന ഭാരതത്തിന്റെ തലസ്ഥാന നഗരിയും ഇതായിരുന്നു. ഇവിടെയെത്തിയാൽ മോക്ഷമായി. മഹാദേവന്റെ പ്രത്യക്ഷ സാന്നിധ്യം എല്ലായ്പോഴും ഇവിടെ യുണ്ട്. കലിയുഗാന്ത്യം വരെ ഭഗവാനി വിടെ തന്നെ കാണും. കാശിയിൽ ഉറങ്ങുമ്പോൾ ഇടതുവശം ചെരിഞ്ഞു റങ്ങണമെന്ന് സഹയാത്രികൻ – എന്നാലേ നമ്മുടെ വലതു ചെവിയിൽ ഭഗവാന് പഞ്ചാക്ഷര മന്ത്രമുരുവിടാൻ കഴിയൂ.

നന്നേ പുലർച്ചേ തന്നെ ഗംഗാ സ്നാനത്തിന് ഇടുങ്ങിയ വൃത്തി ഹീനമായ തെരുവുകളിലൂടെ നടന്നു. വഴിയിലെ മാലിന്യ ങ്ങൾ കണ്ട് പലർ ക്കും ധാർമിക രോഷം അണ പൊട്ടി യൊഴുകി. പുരാതന നഗരമെന്ന് വീമ്പു പറഞ്ഞാൽ മാത്രം മതിയോ? ശാസ്ത്രീയമായമാലിന്യ സംസ്കരണ രീതികൾ മോഹഞ്ചാ ദാരോ ഹാരപ്പ യിൽ വരെ യുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ പഠിക്കുമ്പോൾ കാശി മാത്രം എന്താ ഇങ്ങനെ? എന്നാൽ തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ കണ്ട കാഴ്ച വിശ്വസിക്കാനായില്ല. വഴിയെല്ലാം അടിച്ചുവാരി വൃത്തിയാ ക്കിയിട്ടുണ്ട്. പണിയേൽപ്പിച്ചവരാൽ കർമം ഉത്തരവാദിത്വത്തോടെ ഭംഗി യായി നിർവഹിക്കപ്പെട്ടിരിക്കുന്നു എന്ന അനുഭവ സാക്ഷ്യം നേരിൽ കണ്ട് ബോധ്യമായി.
വിശ്വനാഥ ക്ഷേത്ര ദർശന ത്തിന് 4 മണിക്കൂറോളം വരിനിന്നു. ഇടുങ്ങിയ ദർശന വഴിയിൽ നിറയെ കച്ചവട ക്കാരുടെ ബഹളം. അവരെല്ലാം വിഷ ണ്ണരാണ്. വഴി വീതി കൂട്ടുന്നതിന്റെ ഭാഗമായി എല്ലാവർക്കും ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് കിട്ടിയിട്ടുണ്ട ത്രെ..
വൻ സുരക്ഷയുടെ നിഴലിലാണ് ഇപ്പോൾ കാശി. 10 വർഷം മുമ്പ് ഇവിടെ വന്നപ്പോൾ കണ്ടതിനേക്കാൾ മാറ്റമുണ്ട്. കാവൽ നില്ക്കുന്ന പട്ടാള ക്കാർ തന്നെ അർച്ചനാ ദ്രവ്യ ങ്ങൾ ദേവന് സമർപ്പിക്കുന്ന രീതി മാറി യിട്ടുണ്ട്.ഒരു പൂജാരി ഇരിപ്പുണ്ട്. നന്ദിയു ടെ വിഗ്രഹം പുതുക്കി പണിതിട്ടുണ്ട്..
പിതൃബലി ചെയ്യുന്ന ഘട്ടുകൾ സജീവമാണ്. പുഷ്പം പോലും ഗംഗയിൽ ഒഴുക്കാൻ ആരെ യും അനുവദിക്കുന്നില്ല. പരമ്പരാഗത മായ മാലിന്യ സംസ്ക്കരണ രീതി തന്നെയാണ് അനുവർത്തിച്ചു വരു ന്നത്. ബലിതർപ്പണം ചെയ്തു കഴിഞ്ഞ സാമഗ്രികൾ എല്ലാം തുണി യിൽ കെട്ടി കരയിൽ കൂട്ടി വെച്ചത് കണ്ടു.

വാരാണസിയിലെ റോഡുകളെ ല്ലാം വീതി കൂട്ടുകയാണ്. തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളിൽ മേൽ പാല ങ്ങൾ പണിയുന്നതിനാൽ വലിയ വണ്ടികൾക്ക് സിറ്റി യിലേക്ക് പ്രവേശ നമില്ല. ഇത് കാരണം മുൻകൂട്ടി ബുക്ക് ചെയ്ത ഞങ്ങളുടെ താമസ സ്ഥലത്തെത്താൻ വളരെ ബുദ്ധിമുട്ടി.

പൗരാണികതയെ ഒളിപ്പിച്ചു വെച്ച കാശിക്ക് നവീനനാഗരികതയുടെ പുതുശോഭ കൂടി കൂട്ടിനുണ്ട്. വിദേശ ടൂറിസ്റ്റ്കളേയും സമ്പന്നരേയും ആകർഷിക്കാൻ അത്യന്താധുനിക രീതിയിൽ സജ്ജീകരിച്ച രമ്യഹർമ്യ ങ്ങളുണ്ട്. സാധാരണക്കാർക്ക് വേണ്ടി ഹോട്ടലുകളും തീർത്ഥാടകർ ക്ക് വേണ്ടി സൗജന്യ ധർമശാലകളും കാശിയിലുണ്ട്. മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന കൈവണ്ടികളും ജഢ ങ്ങൾ ദഹിപ്പിച്ച്ഗംഗയിലൊഴുക്കുന്ന ഘട്ട് കളും ഇവിടെയുണ്ട്. മണികർണികാഘട്ടിൽ നൂറ് കണക്കി ന് ജഢങ്ങൾ ഒറ്റ ദിവസം കൊണ്ട് തന്നെ ദഹിപ്പിക്കുന്നു.പല സമ്പ്രദായ ത്തിലുള്ള സന്യാസിമാരേയും ഉദര നിമിത്തം ബഹുകൃതവേഷക്കാരേയും ഇവിടെ കാണാം.

ലോക പ്രസിദ്ധമായ പട്ടുനൂൽ നെയ്ത്തു കേന്ദ്രം കൂടിയാണ് കാശി. ഒരു കൈപ്പിടിയിലൊതുക്കി പിടിക്കാ വുന്നത്രയും കനം കുറച്ച് നെയ്തെടു ക്കുന്ന സാരികൾ ബനാറസിന്റെ മാത്രം സവിശേഷതയാണ്. പട്ടുതുണി കളുടെ അപൂർവശേഖരങ്ങൾ ഇവിടെ കാണാം . പ്രിയപ്പെട്ടവർക്ക് അതിലൊന്നെങ്കിലും വാങ്ങിക്കൊടു ക്കാനാവും.കാരണം 300 രൂപ മുതലു ള്ള വൈവിധ്യമാർന്ന തുണി ത്തര ങ്ങൾ ഞങ്ങൾ കണ്ടു. കമ്പിളി തുകൽ ,ചണ ഉല്പന്നങ്ങളും ഇവിടെ വളരെ വിലക്കുറവിൽ ലഭ്യമാണ് .

വിശ്വ പ്രസിദ്ധമായ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ആസ്ഥാനവും ഇവിടെ തന്നെ. വിശാലമായ ക്യാമ്പസ് നടന്നു കാണാൻ ഒരു ദിവസം പോര .മദൻ മോഹൻ മാളവ്യ ഒരു കോളേജ് പണിയാനുള്ള മോഹം കാശിരാജാവിനെ അറിയിച്ചപ്പോൾ തന്റെ രാജ്യാതിർത്തിയിൽ എവിടെ നിന്നായാലും എത്ര സ്ഥലം വേണ മെങ്കിലും സ്വമേധയാ എടുക്കാനുള്ള അധികാരം മാളവ്യക്ക് നൽകിയത്രെ.
കാശി കൊട്ടാരത്തിന്റ ഒരു ഭാഗം ഇന്ന് മ്യൂസിയമാണ്. പഴയ കാറുകളു ടെ ശേഖരവും പല്ലക്കുകളും കാശി രാജാവിന് ലഭിച്ച പാരിതോഷികങ്ങ ളും കൗതുകമുണർത്തുന്ന കാഴ്ച കളാണ്.

ഗംഗാ തീരത്തോട് ചേർന്ന് വ്യാസ മന്ദിരമുണ്ട്. ഈ ഗുഹയിൽ ഇരുന്നാ ണ് വ്യാസൻ വേദങ്ങൾ നാലാക്കി നാല് ശിഷ്യൻമാർക്കായി നൽകിയത് എന്ന് പറയപ്പെടുന്നു.

കാശിയിലെ സങ്കടമോചൻ ഹനുമാൻ മന്ദിർ ഒരു പ്രധാനക്ഷേത്രമാണ്. ക്ഷേത്ര പരിസ രത്തെ കാനനഭംഗി അതേ പോലെ നിലനിർത്തിയിട്ടുണ്ട്.കുരങ്ങുകളുടെയും നാനാതരം പക്ഷി – ശലഭ ജാല ങ്ങളുടേയും വിഹാര രംഗമാണിവിടെ. ഇവിടെ രണ്ടായിരത്തോളം ക്ഷേത്ര ങ്ങൾ വേറെയും ഉണ്ട്.. കാശി മുഴുവൻ കാണണമെങ്കിൽ ദിവസ ങ്ങൾ പോര.

കാശി എന്ന വാക്കിന്റെ അർത്ഥം തന്നെ തിളങ്ങുന്നത് ശോഭിക്കുന്നത് എന്നെല്ലാമാണ്. തീർച്ചയായും കാശി കണ്ടാൽ അത് നമ്മുടെ ഉള്ളിൽ അവശേഷിപ്പിക്കുന്ന പ്രകാശം പൗരാണികതയുടേയും നവീനത യുടേയും സമാഗമം ഉണർത്തുന്ന വിസ്മയ തിളക്കം തന്നെയാണ്.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil